ജയിലോർമ്മ [പൊതുവാൾ]

📝 Ongoing

👁 147715 views ❤ 182 likes 💬 7 comments

ജയിലോർമ്മ
   പൊതുവാൾ

JAILORMMA AUTHOR POTHUVAL

ഇതൊരു കമ്പികഥ അല്ല. അങ്ങനെ വിചാരിച്ചു വായിച്ചിട്ടു എന്നെ തെറിവിളിക്കാതിരിക്കാനാണ് ആദ്യമേ പറഞ്ഞത്. ചുമ്മാ കുറച്ചു എഴുതി ഒരു രസത്തിനു. വായിക്കുവാണേൽ  അഭിപ്രായം അറിയിക്കാൻ മറക്കരുത്. മുൻപ് ഞാൻ എഴുതിയിട്ട  കഥയുടെ തുടർച്ച അങ്ങനെ കണ്ടാ മതി അതാ നല്ലത്.

ജില്ലാ ജയിലിന്റെ വാതിൽ തുറന്നു. വാതിലിനോട് ചേർന്ന് തന്നെ പഴയ ഒരു മേശയും കസേരയും. അവിടെ ഇരിക്കുന്ന ഉദ്യോഗസ്ഥന്  എസ്കോർട്ട് വന്ന ഏമാന്മാർ ഞങ്ങളുടെ ജാതക കുറിപ്പ് ഏൽപ്പിച്ചു. ആദ്യത്തെ ഊഴം എന്റെയാണ്. രെജിസ്റ്ററിലേക്കു വിവരങ്ങൾ ചേർക്കുന്നതിനിടയിൽ ചോദ്യം വന്നു.

എന്താടാ കേസ് ? അറിയാത്ത കൊണ്ടൊന്നും അല്ല അതാണൊരു രീതി നമ്മളെ കൊണ്ട് തന്നെ പറയിപ്പിക്കണം.

420 ആണ് സർ.  എഴുതികൊണ്ടോരുന്നതിൽ നിന്നും മുഖം ഉയർത്തി.

എന്ത്?

ചീറ്റിങ്ങ്.

ആ അങ്ങനെ പറഞ്ഞ മതി, വകുപ്പൊക്കെ ഞങ്ങള് നോക്കിക്കൊള്ളാം. എന്നെ നോക്കി കണ്ണുരുട്ടി.

ശരി  സർ.

കയ്യിലുള്ളതൊക്കെ ഇവിടെ വയ്ക്ക്. പേഴ്സ്, മൊബൈൽ, ബെൽറ്റ് അങ്ങനെ ഉള്ളത് മുഴുവൻ. എല്ലാം ഞാൻ ഊരി  വച്ചു. പഴ്സിൽ ഉണ്ടായിരുന്ന പണം എണ്ണി  180 രൂപ അതിനൊരു സ്ലിപ് എഴുതി വേറെ വച്ചു. ബെൽറ്റ് പേഴ്സ് ഒക്കെ വേറെ. എന്റെ കയ്യിൽ ഒരു പിച്ചള വള ഉണ്ട് അതും ഊരി  വച്ചു. എടുത്തു നോക്കിയിട്ട് ചോദിച്ചു, എന്തിനാടാ ഇത്.

ഒന്നിനുമല്ല  സർ.

അത് കുറെ ആയി എന്റെ കയ്യിലിങ്ങനെ ഉണ്ട്. 4 വർഷങ്ങൾക്ക് മുൻപ്

📚 Chapters

1 published

Related Stories

💬 Comments

View all comments