Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]
അതിന്റെ വേഗത കൈവരിച്ചു.ആ സ്റ്റേഷൻ പരിസരം അവന്റെ പിന്നിൽ ഓടിയൊളിച്ചു.വീണ്ടുമവൻ തന്റെ കാഴ്ച്ചകളിലേക്ക് കണ്ണുകൾ തുറന്നു. ഇനി നാല് മണിക്കൂർ............അവൻ പതിയെ തന്റെ സഹയാത്രികരെ ഒന്ന് ശ്രദ്ധിച്ചു.ഭാര്യയും ഭർത്താവും ഒരു പെൺകുട്ടിയും അടങ്ങുന്ന കുടുംബം. കൂടാതെ മറ്റു രണ്ടുപേർ.അവരെ നോക്കി ആ കുടുംബം അടക്കം പറയുന്നു.എന്തോ ഒരിഷ്ട്ടക്കേട് ആ മുഖങ്ങളിൽ നിഴലിച്ചിട്ടുണ്ട്.റിനോഷ് ഒരു തവണ കൂടി ആ യാത്രികരെ ശ്രദ്ധിച്ചു.രണ്ടു സ്ത്രീ രത്നങ്ങൾ.ഒന്നു കൂടെയവൻ നോക്കി തനിക്ക് തെറ്റി എന്നവൻ മനസിലാക്കി.സ്ത്രീ വേഷങ്ങളിൽ അവർ തിളങ്ങിനിന്നു. നല്ല ഐശ്വര്യം.നല്ല ഒതുക്കത്തിൽ സാരിയുടുത്ത് അംഗലാവണ്യങ്ങൾ ഭംഗിയായി കാത്തുസൂക്ഷിച്ചിട്ടുള്ള രണ്ടുപേർ.മഹിളകൾ അവരുടെ ചമയത്തിനു മുന്നിൽ ഒന്നുമല്ലയെന്ന് അവന് തോന്നി.സമൂഹം അവരെ പല പേരുകളിൽ വിളിച്ചു.തങ്ങളിലുള്ള സ്ത്രീസഹജമായ വ്യതിയാനങ്ങളുടെ പേരിൽ അവർ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നു.പുരുഷശരീവും സ്ത്രീയുടെ മനസ്സുമുള്ള അവർ ഹിജഡയെന്നും,മൂന്നാം ലിംഗമെന്നും ഭിന്നലിംഗമെന്നും ഒക്കെ അറിയപ്പെട്ട് മുഖ്യധാരയിൽ നിന്നും അകന്ന് ജീവിക്കുന്നു.രാത്രികൾ അവർക്ക് കൂട്ടുകാരാവുന്നു,അവർ രാത്രിയുടെ കാവൽക്കാരും.
റിനോഷ് അവരെ ശ്രദ്ധിച്ചുകൊണ്ട് തന്റെ ഐ പോഡിൽ കെന്നി ജിയുടെ എൻഡ്‌ലെസ്സ് ലവ് പ്ലേ ചെയ്തു. മെല്ലെ അതിൽ ലയിച്ചവൻ അവരുടെ പ്രവർത്തികൾ വീക്ഷിച്ചു.ആ ഫാമിലി അല്പം അസ്വസ്ഥമായി കാണപ്പെട്ടു. ഭർത്താവ് ഇരു വശങ്ങളിലേക്കും നോക്കുന്നുണ്ട്.ഇതൊന്നും കണ്ടില്ല എന്നു നടിച്ചുകൊണ്ടവർ അവരിൽ ഒതുങ്ങി യാത്ര തുടരുന്നു.ആരെയോ പ്രതീക്ഷിച്ചെന്നപോലെ അവരുടെ അടുത്തേക്ക് ടി ടി ആർ വന്നെത്തി. ഭർത്താവെന്ന് പറയുന്ന മനുഷ്യൻ അദ്ദേഹത്തോട് സംസാരിക്കുന്നു. സീറ്റ് മാറ്റികൊടുക്കുക അതാണ് ആവശ്യം.പക്ഷെ സീറ്റ് ഒഴിവില്ല എന്ന കാരണത്താൽ അത് നിരാകരിച്ച ടി ടി ടിക്കറ്റ് പരിശോധനക്കു ശേഷം തന്റെ ജോലി തുടർന്ന് മുന്നോട്ട് പോയി ആ മനുഷ്യൻ പിന്നാലെയും.അവനവരെ ഒന്ന് നോക്കി,ഒന്ന് ചിരിച്ചു,അവർ തിരിച്ചും.സ്ത്രീജനങ്ങൾ രണ്ടാളും ഒരു പകപ്പോടെ അവിടെയിരിക്കുന്നു. ആ കമ്പാർട്ട്മെന്റിലെ സൈഡ് സീറ്റിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്.ഒറ്റ നോട്ടത്തിൽ തന്നെയറിയാം പൂജാരി ആണ്.അവർ തൊട്ടടുത്തു നടക്കുന്ന കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ അവരുടെ സംസാരത്തിൽ മുഴുകുന്നു
അവൻ നോക്കുമ്പോൾ ഭർത്താവ് നിരാശയോടെ മടങ്ങിവരുന്നുണ്ട്.ഒരു അഭ്യർത്ഥനപോലെ പൂജാരിയോട് അയാൾ സംസാരിച്ചു.പൂജാരിയത് പുച്ഛിച്ചു തള്ളി."എടൊ ഒരുവിധത്തില് ഇരിക്കുന്നു എന്നേയുള്ളു.നികൃഷ്ട ജന്മങ്ങളുടെ കൂടെയാവും യാത്ര,ഒട്ടും കരുതിയതല്ല.താൻ തന്റെ പാട്
💬 Comments
View all comments