0%

Chapter Title : ജീവൻ തുടിക്കുന്ന ശില്പങ്ങൾ [ആൽബി]

Author : alby Read All Parts 342

ഉണ്ടെങ്കിൽ മാത്രം ഈ പണിക്ക് ഇങ്ങോട്ട് വന്നാൽ മതി. മഞ്ജുവിനോടും കൂടിയാണ് പറഞ്ഞത്

മഞ്ജുവിന്റെ മുഖമൊന്ന് കുനിഞ്ഞു. എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി അവൻ പുറത്തേക്ക് നടന്നു. ***** ഇതവന്റെ ബ്രേക്ക്‌ ടൈം ആണ്. കഫെറ്റീരിയയിൽ റിനിയുടെ കണ്ണിൽ നോക്കിയിരിക്കുന്നു.

എന്താ ഇങ്ങനെ നോക്കണേ

അല്ല എനിക്ക്‌ നോക്കിക്കൂടെ

കുന്തം,എന്തായിരുന്നു ജാഡ.എന്നിട്ട് വാലുപോലെ പുറകെ വന്നേക്കുന്നു. മരങ്ങോടൻ.

ദൈവമേ ഈ പെണ്ണ്.......

അതെ മോനെ അധികം ശൃംഗരിച്ചു നിൽക്കാൻ ടൈമില്ല.അക്കൗണ്ട് സെക്ഷനിലേക്ക് ഇന്റർവ്യൂ.അതിന്റെ തിരക്കുണ്ട്.വൈകുന്നേരം പതിവ് സ്ഥലം,മറക്കല്ലേ...... ധൃതിയിൽ പോകുമ്പോൾ വിളിച്ചുപറഞ്ഞു

ഇത്രേയുള്ളൂ അവരുടെ പിണക്കം. എല്ലാം നിമിഷങ്ങൾക്കുള്ളിൽ തീരും. ഡോക്ടർ അർച്ചന പറഞ്ഞത് ശരിയെന്ന് അവനും തോന്നി.ആദ്യ പ്രണയം പൂർണ്ണതയിൽ എത്താതിരിക്കുന്നതാണ് നല്ലത്. പിന്നീട് കിട്ടുന്നതിന് മധുരം കൂടും. ***** ദിവസം രണ്ട് കഴിഞ്ഞു.ഭാഗ്യയുടെ കാലിന് സർജറി വേണ്ടിയിരുന്നു. ഒ.ടി കഴിഞ്ഞു റൂമിലെത്തുമ്പോൾ ഒപ്പം മാലിനി മാത്രം.ഭാഗ്യയുടെ മുഖം പഴയതിലും തെളിഞ്ഞിട്ടുണ്ട്. വന്നപാടെ വൈറ്റൽ പാരാമീറ്റർ നോട്ട് ചെയ്തു,ഫ്ലൂയിടും സ്റ്റാർട്ട്‌ ചെയ്തു കൌണ്ടറിൽ വരുമ്പോൾ സുഗുണ മുൻപിലുണ്ട്.ഒ ടിയിൽ നിന്നും ഓവർ തരാനെത്തിയതാണ് കക്ഷി.

ദൈവമേ,ഈ പെണ്ണുംപിള്ള ആണോ, ഒരു ഉടക്ക് ഉണ്ടാവല്ലേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവനങ്ങോട്ടെത്തി.

അഹ് റിനോഷ്,ആംഗിൾ ട്വിസ്റ്റഡ് ആയിരുന്നു.അത്‌ ഫിക്സ് ചെയ്തു. പെയിൻ കില്ലർ കൊടുത്തിട്ടുണ്ട്. ഇനി പോസ്റ്റ്‌ ഓപ് മെഡിസിൻ സ്റ്റാർട്ട്‌ ചെയ്യണം.പിന്നെ ആ ഹിജഡയുടെ പേരില് കുറച്ച് സാധനങ്ങൾ റീപ്ലേസ് ഉണ്ട്.അതിന്റെ ലിസ്റ്റ് ഇതാണ്.ഇത് അങ്ങെത്തിക്കണം....

അതവിടെ നിക്കട്ടെ ചേച്ചിയിപ്പോ എന്തോ പറഞ്ഞല്ലോ.

എന്ത്?

ഇടക്ക് എന്തോ ഒരു വാക്ക്.

ഓഹ്,പിന്നെ എന്താ വിളിക്കണ്ടത്.

അവർക്കൊരു പേരുണ്ട്,ഡിഗ്നിറ്റിയും. അല്ലാതെ വഴിയെ പോകുന്ന ആര് എന്തു വിളിച്ചാലും അതെ വിളിക്കു എന്നുള്ള നിങ്ങളുടെയൊക്കെ മനോഭാവം മാറ്റിയെ പറ്റു.

നീയെന്നെ പഠിപ്പിക്കുവാണോ?

ചിലപ്പോൾ ചിലരെ ചിലത് പഠിപ്പിച്ചു കൊടുക്കേണ്ടി വരും.

ഒന്ന് പോയെ ചെക്കാ.അവൻ പഠിപ്പിക്കാൻ വന്നേക്കുന്നു.

ചേച്ചി,അറിയില്ലയെങ്കിൽ പഠിച്ചേ പറ്റു. പിന്നെ വിദ്യാഭ്യാസം ഉണ്ടായാൽ പോരാ.അല്പം സംസ്കാരം കൂടെ വേണം.അത്‌ തൊട്ടുതീണ്ടിയിട്ടില്ല എങ്കിൽ ഇതാവും സ്ഥിതി.

ഓഹ് സംസ്കാരം.നീ പറയുന്ന ഈ ഹിജഡയെക്കാൾ ആ പറഞ്ഞത് എനിക്കുണ്ട്.

അതെ ചേച്ചിയിപ്പോൾ

💬 Comments

View all comments