Chapter Title : ജീവൻറ ജീവനായ പ്രണയം 2 [Tom]
പറയണം , നഷ്ടപ്പെട്ടവന്റെ വേദന അവനെ അറിയിക്കാൻ നിനക്ക് എന്നെ തന്നെ ബലിയാട് ആക്കണം അല്ലെ ,,,
അൻവർക്ക ഒന്നും പറഞ്ഞില്ല , എന്റെ മൗനം കണ്ട് അവൾ ചോദിച്ചു
എനിക്ക് പറ്റില്ല റിനീഷ ഇത് പോലുള്ള ചീപ്പ് കളിക്ക് കൂട്ട് നിൽക്കാൻ ..
നീ എന്നോട് അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ റിനി തന്റേടമുള്ള ചെറുപ്പക്കാരന അവൻ എന്ന് ,, അതെ തന്റേടം പെണ്ണിനും ഉണ്ടാവണം .. ആ തന്റേടം പ്രകടിപ്പിക്കേണ്ടത് അവന്റെ മുഖത്തു നോക്കി ചതിച്ചത് എന്തിനാണെന്ന് ചോദിക്കാനാ… പറ്റുമെങ്കിൽ ഒന്ന് പൊട്ടിക്കാനും .. അല്ലാതെ ഇത് പോലെ ചീപ്പ് റിവഞ്ച് അല്ല വേണ്ടത്,,,
ഉപദേശത്തിന് നന്ദി ഇനി ബുദ്ധിമുട്ടിക്കാൻ വരില്ല. അതും പറഞ്ഞവൾ എന്റെ അരികിൽ നിന്നും ഓടി പോയി…
റിനീഷ നിന്നെ സ്നേഹിക്കും പോലെ അഭിനയിക്കാൻ അല്ല എനിക്ക് ഇഷ്ട്ടം…..,, നീ എന്നെയും ഞാൻ നിന്നെയും അറിഞ്ഞു പ്രണയിക്കാനാണ് ഇന്നും ഞാൻ ആഗ്രഹിക്കുന്നതെന്ന് നീ അറിയുന്നില്ലല്ലോ റിനീ……,
അന്ന് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പോൾ ഒരു പിൻവിളി ..
തേയ്…ചെക്കാ….
വിളി വീണ്ടും അവർത്തിച്ചപ്പോ ഞാൻ തിരിഞ്ഞു നോക്കി. …
റിനീഷ ഓടി വരുന്നു .
അവളെ ഓടി വരവും ചെക്കാ എന്നുള്ള വിളിയും ഇവൾക്ക് സമ നില തെറ്റിയോ എന്ന് ഞാൻ ചിന്തിച്ചു പോയി…,
അതേയ് ചെക്കാ ഇത് എന്റെ നോട്ട് ബുക്കാണ് , നിങ്ങളെ വീടിനടുത്തുള്ള എന്റെ കൂട്ടുകാരി രമ്യ നോട്സ് എഴുതാൻ ചോദിച്ചിരുന്നു , ഞാനാണെങ്കിൽ കൊടുക്കാനും മറന്നു.. അവളിന്ന് നേരത്തെ പോയി അത്കൊണ്ട് തിങ്കളഴ്ച്ച രാവിലെ ഇതവൾക്ക്
💬 Comments
View all comments