Chapter Title : ജീവൻറ ജീവനായ പ്രണയം 2 [Tom]
രാവിലെ കൊടുക്കാൻ ഏല്പിച്ചതാണ് .. രമ്യ അവളുടെ വീട്ടിൽ തന്നെ ഉണ്ടല്ലോ… ഞാൻ കുറച്ചു മുമ്പ് ഇറച്ചിപത്തിരി കൊണ്ട് കൊടുക്കാൻ പോയപ്പോൾ കണ്ടതണല്ലോ , ഇത്താത്ത പറഞ്ഞു…
എന്ന അവള് പോയി കാണില്ല . ഞാൻ പറഞ്ഞു
മോനെ അനു.. ഇത് രമ്യക്ക് ഉള്ള ബുക്കാണെന്ന് എനിക്ക് തോന്നുന്നില്ല… ആ ബുക്കിൽ നിന്ന് വരുന്നത് ഒരു സ്കൂൾ സ്റ്റുഡന്റിന്റെ പുതുപുസ്തക ഗന്ധമല്ല….,, ഇത് അസ്സല് പ്രണയത്തിൻ ഗന്ധമാണ് മോനെ…. അതും പറഞ്ഞ് ഒരു കള്ള ചിരിയോടെ ഇത്തു വാതിൽ ചാരിയിട്ട് പോയി…..,
ഇത്തൂന്റെ ചിന്ത പോയൊരു പോക്ക് നോക്കണേ . .മ്മ്മ്.. ഇതിന് പ്രണയത്തിന്റെ ഗന്ധമാണോ ?.. ബെഡിൽ ചാരി ഇരുന്ന് ഞാൻ ആദ്യത്തെ പേജ് മറിച്ചു..
നാണമില്ലല്ലോ മറ്റൊരാളുടെ ബുക്ക് തുറന്നു നോക്കാൻ …. എന്തായാലും നോക്കി ഇനി മുഴുവൻ വായിച്ചിട്ട് ബുക്ക് പൂട്ടിയ മതി അനുമോൻ..
(പടച്ചോനെ ഇതെന്താ ,,, ഞാൻ വായിക്കുമെന്ന് അവളെങ്ങനെ മനസ്സിലാക്കി.. എന്ന പിന്നെ വായിച്ചിട്ട് തന്നെ കാര്യം , ഞാൻ വായന തുടർന്നു……..
കുറച്ചു കഷ്ടപ്പെട്ട് എഴുതിയതാണെ . പാതിയിൽ വെച്ച് വായന നിർത്തരുത്…..,,
ഇങ്ങളെ വിചാരമെന്താ ഞാൻ അങ്ങോട്ട് വന്ന് ഇഷ്ടം പറയുമെന്നോ ?..
അല്ല എന്ന് മറുപടി ആണെങ്കിൽ .. ഞാൻ ഒന്ന് ചോദിക്കട്ടെ പിന്നെ ഈ രണ്ടു വർഷം അൻവർക്ക എന്തിനാ എന്നോടുള്ള പ്രണയം മറച്ചു വെച്ച് നടന്നത് ?…
കണ്ണ് തള്ളണ്ട അൻവർക്കാക്ക് എന്നെ ഇഷ്ട്ടമാണെന്ന് . എന്നോട് കുറച്ചു മാസങ്ങൾക്ക് മുമ്പ് മറ്റൊരാൾ പറഞ്ഞിട്ട് ഞാൻ അറിഞ്ഞിരുന്നു …,
ഞാൻ ഓർത്തു
💬 Comments
View all comments