Chapter Title : ജീവൻറ ജീവനായ പ്രണയം 2 [Tom]
എന്താ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായത് , സത്യം പറയാലോ എനിക്ക് ഭായ് ഇങ്ങനൊക്കെ ചെയ്തു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നുന്നു , അൻവർ കണ്ണുകൾ അടച്ചു കൊണ്ട് ചുമരിൽ തല ചായ്ച് വെച്ച് ഇരുന്നു …, എന്നിട്ട് പറഞ്ഞു .., ശരിയാ ..
ഇങ്ങനൊരു ജീവിതം ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിട്ടില്ല ,,, പക്ഷെ ചെയ്യേണ്ടി വന്നു , എന്താ . ഭായി ശരിക്കും ഉണ്ടായത് , എന്നോട് പറയാൻ ബുദ്ധിമുട്ട് ഇല്ലങ്കിൽ…..!
മൂടി കെട്ടിയ മേഘവും ഭൂമിയിലേക്ക് പെയ്തിറങ്ങി, ശക്തമായി പെയ്യാതെ അൻവർ പറയുന്ന കഥകേൾക്കുവാൻ നിശബ്ദമായി പെയ്ത് കൊണ്ട് മഴതുള്ളികൾ കാതോർത്തു. കൂടെ രാഹുലും ….
വീട്ടിൽ ഉമ്മയും കല്യാണം കഴിഞ്ഞ ഇത്തയും ഞാനും , അളിയൻ ഗൾഫിൽ ആണ് (അളിയൻ അല്ലായിരുന്നു എനിക്കത് കുഞ്ഞ് നാളിൽ നഷ്ടപ്പെട്ട എന്റെ ബാപ്പ ആയിരുന്നു ) പ്ലസ് വണ്ണിലേക്ക് പാസായപ്പോൾ അളിയൻ ആണ് എന്റെ വലിയ സ്വപ്നമായ ബൈക്ക് വാങ്ങിതന്നത് ,,
മെയിൻ ഹോബി ഫ്രണ്ട്സ് തന്നെയാണ് .., അവരോടൊപ്പം തന്നെയാണ് ഒരു ദിവസത്തിന്റെ മുക്കാൽ മണിക്കൂറുകളും ,,, ഒരു പ്ലസ് വൺകാരന്റെ കുരുത്തക്കേടും അടിച്ചു പൊളിയുമായി ഞാൻ നടന്നു…., ഉച്ച സമയം, എല്ലാവരും മൂക്ക്മുട്ടെ തിന്നുന്ന ഇടവേള നേരം , നാലാം ക്ലാസ് മുതൽ പ്ലസ് റ്റു വരെയാണ് ഈ വിദ്യാലയം….. അൻവർ .. ഡാ . നീ ഇങ്ങോട്ട് വന്നേ ,,,
എന്റെ കൈയിൽ പിടിച്ചു കൊണ്ട് ഷബീർ ആളൊഴിഞ്ഞ ക്ലാസ് റൂമിൽ കയറി ഇരുന്നു… എന്താ ഷെബി ,,
അളിയാ എനിക്കൊരു ഹെല്പ്
💬 Comments
View all comments