0%

Chapter Title : ജീവൻറ ജീവനായ പ്രണയം 2 [Tom]

Author : tom Read All Parts 549

അവളെ കാണുമ്പോ ഹൃദയം ദഫ് മുട്ടുമായിരുന്നു മുഹബ്ബത്തിന്റെ ,,,

ഇപ്പൊ അവളെ കാണുമ്പോ ഹൃദയം പറയാ ഇത്ര വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാത്തവൻ പോയി ആത്മഹത്യ ചെയ്യ ഡാ എന്ന് ,,

നമ്മൾ ഇഷ്ട്ടപ്പെടുന്ന എന്ത് തന്നെ ആയാലും മറ്റൊരാൾ സ്വന്തമാക്കുമ്പോഴാണ് അത് വരെ നമുക്ക് ഇല്ലാത്ത വെപ്രാളവും ടെൻഷനും തുടങ്ങുന്നത് ,, ഇഷ്ടത്തിന്റെ ആഴം സ്വയം തിരിച്ചറിയുന്നത് പോലും നഷ്ടപ്പെടുന്നുന്ന് തോന്നുമ്പോഴാണ് ,,,

അളിയാ… നീ ഇവിടെ ഇരിക്കുകയാണോ എന്താ കളിക്കാൻ വരുന്നില്ലെ ,, ഷെബി ആയിരുന്നു അത്

ഞാൻ അവനോട് ചോദിച്ചു ഡാ.. നിനക്ക് റിനീഷയെ ഇഷ്ടമായിരു

ന്നല്ലെ ?..

എന്നിട്ടും അവൾക്ക് വേറെ പ്രേമം ഉണ്ടെന്ന് അറിഞ്ഞിട്ട് നിനക്ക് വിഷമം ഇല്ലെ ?.

എന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കിട്ട് ഷെബി ചോദിച്ചു ,

എനിക്കവളോട് ഒരു മണ്ണാങ്കട്ടയും ഉണ്ടായിരുന്നില്ല പക്ഷെ നിനക്ക് ഉണ്ടായിരുന്നു റിനീഷയോട് കടുത്ത പ്രേമം ,,

നീ എന്താ ഡാ കരുതിയെ നിന്റെ കൂടെ നടക്കുന്ന ഞങ്ങൾ പൊട്ടന്മാരാണെന്നോ ?..

ഞാൻ അങ്ങനൊരു ഡ്രാമ ഇട്ടത് പോലും നിന്റെ ഉള്ളിലുള്ളത് പുറത്തു വരട്ടെന്ന് കരുതിയാണ് …

ഷെബിയോട് പറയാൻ എനിക്ക് മറുപടി ഒന്നും ഉണ്ടായില്ല ,,

നിനക്ക് വിധിയില്ല അനു .

അവളെ നല്ല ചെക്കൻ കൊത്തി കൊണ്ട് പോയി , ഷെബി പറഞ്ഞു ….

കുത്തട കുത്ത്…, നെഞ്ചിൽ തന്നെ കയറി ഇരുന്ന് കുത്ത്‌. എനിക്ക് സങ്കടവും ദേഷ്യവും വന്നു…,

അത് വിട്ടേക്ക് അളിയാ… അവൾക്ക് നിന്നെ കിട്ടാനുള്ള ഭാഗ്യമില്ല അതാണ് ഇങ്ങനൊക്കെ സംഭവിച്ചത് ,,,

💬 Comments

View all comments