Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
ഹംനയ്ക്ക് പിന്നിൽ പോയി ഞാനും നിന്നു… ആ നിമിഷം ഞങ്ങളുടെ ഹൃദയമിടിപ്പ് പരസ്പ്പരം ഞങ്ങൾക്ക് കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. ആരാദ്യം തുടങ്ങും എന്നറിയാതെ രാഹുലും കാതോർത്തിരുന്നു അൻവറിന്റെ ജീവിതം മാറ്റി മറിച്ച ആ പ്രണയ നിമിഷങ്ങറിയാൻ…. ആണായ ഞാൻ സംസാരത്തിന് തുടക്കമിടുന്നതാണ് അതിന്റെ ഒരു ശരി എന്ന് എനിക്ക് തോന്നി …,, ഗേൾസ് ഫസ്റ്റ് എന്നുള്ള പിൻ വലിവ് ഞാൻ മാറ്റി വെച്ചു.. ഹംന… അനു…പരസ്പ്പരം ഞങ്ങൾ ഒന്നിച്ചാണ് പേരു വിളിച്ചത് ,, ആരാദ്യം മിണ്ടി എന്ന് ചോദിച്ചാൽ .. ഞങ്ങൾ രണ്ടു പേരും മിണ്ടി. നമുക്കൊന്ന് താഴെ കാന്റിനിൽ പോയാലോ ?. ഞാൻ ചോദിച്ചു .. അതെന്താ ഹോസ്പ്പിറ്റൽ അത്രയ്ക്ക് ഇഷ്ട്ടക്കേടാണോ ?. ഹംന എന്നോട് ചോദിച്ചു,, അവളെ അക്ഷരങ്ങളെ പോലെ … അവളെ അഴക് പോലെ… അവളുടെ ശബ്ദ്ദവും മനോഹരമായിരുന്നു …. അല്ല ഇതിലൂടെ ആൾക്കാർ പോവുകയും വരികയും ചെയ്യുന്നോണ്ട് സംസാരിക്കാൻ ഒരു പ്രൈവസി കിട്ടുന്നില്ല ,, അതുകൊണ്ടാണ് . എന്നാ ഞാനൊന്ന് ഉമ്മയോട് പറഞ്ഞിട്ട് വരാം . ഇല്ലെങ്കിൽ എവിടെ പോയന്ന് ഉമ്മാക്ക് ആധിയാവും … അതും പറഞ്ഞു കൊണ്ട് ഹംന നടന്നു ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു. മൊഞ്ചത്തി പെണ്ണല്ലേ ഞാൻ എന്നെ കാണാതായ ഉമ്മ ടെൻഷൻ ആവില്ലെ , അതും പറഞ്ഞപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു,, എനിക്ക് അവളിലെ സ്നേഹവും കുട്ടിത്തവും ഒക്കെ ഇഷ്ടമായി , *********************** എന്താ അനു ഒന്നും മിണ്ടാത്തെ ഇവിടെയും പ്രൈവസി ഇല്ലെ ?.. ഇനി വേറെ എവിടെ എങ്കിലും പോവാണോ ?. ഹോസ്പ്പിറ്റൽ കാന്റിനിൽ വന്നിരുന്നിട്ട്
💬 Comments
View all comments