Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
സ്ക്കൂളിൽ എന്നെ തിരയേണ്ട ട്ടോ…., കാരണം ഞാൻ നമ്മുടെ സ്ക്കൂൾ നിർത്തിയിട്ട് മാസങ്ങളായി ,, അത് എന്തിനാണെന്ന് വിധി ഉണ്ടങ്കിൽ അനുവിനോട് ഞാനത് നേരിട്ട് പറയും .. പത്താം ക്ലാസ് മതിയാക്കി പോയ പെണ്ണിനെ അന്വേഷിച്ചാൽ എന്നെ കണ്ടെത്താം എന്നുള്ള ആത്മ വിശ്വാസം വേണ്ട അനു …. കാരണം എനിക്ക് മുമ്പും പിമ്പും വേറെ പെൺകുട്ടികളും അവിടെ നിന്നും പഠിത്തം നിർത്തിയിട്ടുണ്ട്…., വേറെ വേറെ കാരണങ്ങൾ ആയിരുന്നു ഓരോരുത്തരും സ്ക്കൂൾ മാറാൻ … ഞാനിപ്പോൾ താമസം ഇത്തിരി ദൂരെയാണ് . അവിടെ നിന്നാണ് ഞാൻ അനുവിന്റെ വീട്ടിലേക്ക് വരാറുള്ളത് . ഇന്ന് രാവിലെ സ്ക്കൂളിലേക്ക് വന്നത് പോലും അനുവിന്റെ കൂടെ സഞ്ചരിക്കുന്ന മനസ്സിനെ തടയണോ തുടരണോ എന്ന് തീരുമാനിക്കാൻ ആയിരുന്നു…. അനു ഇന്ന് റിനി പറഞ്ഞ അഭിനയത്തിന് സമ്മതിച്ചിരുന്നെങ്കിൽ എന്റെ പ്രണയം എന്നോടൊപ്പം തീരുമായിരുന്നു… ഇങ്ങനൊരു കാര്യം അനു ഒരിക്കലും അറിയുകയും ഇല്ലായിരുന്നു ,, റിനീഷയോട് എന്നെ കുറിച്ച് ചോദിക്കരുത് കാരണം അവളെ കൊണ്ട് ഞാൻ സത്യം ചെയ്യിച്ചിന് .. ഞാൻ ആരെന്ന് അനുവോട് പറയരുത് എന്ന് …, എന്നെ ഇഷ്ട്ടമാണെന്ന് അനുവിന്റെ മനസ്സ് പറയുക ആണെങ്കിൽ എന്നെ തിരഞ്ഞു വരാം ,, ഒരു കൗതുകം മാത്രമാണെങ്കിൽ വരരുത് അപേക്ഷയാണ്….അതെങ്ങനെ ഭായ്… ഒരു സൂചന പോലും ഇല്ലാതെ ആളെ കണ്ടെത്തുക ?. രാഹുൽ ചോദിച്ചു…,, ഒരു സൂചന ഉണ്ടായിരുന്നു അതവളോട് എനിക്ക് ഇഷ്ട്ടം ഉണ്ടങ്കിൽ മാത്രം ഉപയോഗിക്കാൻ പറഞ്ഞതായിരുന്നു .. ആ സൂചന ഇങ്ങനെ ആയിരുന്നു ….,, നമ്മുടെ ലൈബ്രിയിൽ എന്നും മുടങ്ങാതെ വരുന്ന ആളോട് പോയി
💬 Comments
View all comments