Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
, അവൾ കൊഞ്ചി കൊണ്ട് ചോദിച്ചു… അപ്പൊ നീ കരഞ്ഞതല്ലെ കള്ളീ…,, നീ മരിച്ചാലെ ഞാൻ കരയു സന്തോഷം കൊണ്ട്, അവളെന്റെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു ,, എന്തെയ് ഞാൻ മരിക്കുന്നത് നിനക്ക് അത്രയ്ക്ക് സന്തോഷമാണോ ഹംന.. അന്നാദ്യമായി അവളെന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു . അനു , ഞാൻ മരിക്കാതെ നീ മരണപ്പെടില്ല അനു ,, എന്റെ ആഴുസ്സ് കുറവാണെങ്കിലോ അന്നേരം നീ പറഞ്ഞ പോലെ നടക്കുമോ ?.. അവളുടെ ഉത്തരം എന്താന്ന് അറിയാൻ ഞാൻ ചോദിച്ചു . എന്റെ റൂഹ് നിനക്ക് നൽകീട്ട് നിനക്ക് മുമ്പ് ഞാൻ പോവും അനു നീ ഇല്ലാത്ത ഭൂമി എനിക്ക് ആത്മാവ് ഇല്ലാത്ത ശരീരം പോലെ തന്നെയായിരിക്കും… എനിക്ക് മുമ്പ് നീ അങ്ങനെ ഞാൻ ചിന്തിക്കാറെ ഇല്ല അനു എനിക്കതിന് ഉള്ള മനക്കട്ടി ഇല്ല…,, എന്റെ കൈ മുറുകി പിടിച്ച ഹംനയുടെ മൃതുവാർന്ന കൈക്ക് മുകളിൽ എന്റെ മറു കൈ അമർത്തി പിടിച്ച അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു ,,,എന്നെ എന്തിനാ ഇങ്ങനെ പ്രണയിക്കുന്നത് ഹംന. എനിക്ക് അറിയുന്നില്ലല്ലോ എവിടേക്കാ എന്നെയും കൊണ്ട് നീ പാറി പറക്കുന്നതെന്ന് ,, നിന്റെ ഈ സ്നേഹം എനിക്ക് തന്നത് പുതിയ കുറെ നല്ല നിമിഷങ്ങളാണ് … ഇത്തു പോയ നാളുകളിൽ ഞാൻ തളർന്ന് പോയപ്പോൾ വീട്ടിൽ പോവാൻ പോലും മനസ്സ് മടിച്ചപ്പോൾ , ജീവിതം പഠിക്കാനും അത് നേരിടാനും ജോലി എന്ന ലക്ഷ്യ ബോധം എന്നിൽ ഉണ്ടാക്കിയതും നീയല്ലെ ഹംന… ഇല്ലായിരുന്നെങ്കിൽ ഇന്നും കുട്ടിക്കളിയുമായി അച്ചടക്കമില്ലാതെ
💬 Comments
View all comments