Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
ഭായിയോട് .. ഇനി ഈ സൂപ്രണ്ട് ഹംനയുടെ ബന്ധുവോ മറ്റോ ആണോ ??…അതിന് വഴി ഇല്ല സൂപ്രണ്ട് കൃസ്ത്യാനി ആണ് രാഹുൽ ഓർത്തു …. ഭായി പറഞ്ഞ കഥ മുഴുവനായി കേൾക്കാൻ കഴിഞ്ഞില്ല ,, കേട്ടെടുത്തോളം ഭായിക്ക് ഒരിക്കലും ഹംനയെ കൊല്ലാൻ പോയിട്ട് ഒന്ന് വേദനിപ്പിക്കാൻ പോലും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ..! ദൈവമേ… ഒന്നെങ്കിൽ ഭായ് വലിയൊരു സത്യം മറച്ചു വെക്കുന്നു .. ഇല്ലെങ്കിൽ ഹംന എവിടെയോ ജീവിച്ചിരിപ്പുണ്ട് .. ജീവനോടെ ഉണ്ടാവുമോ ??? എന്ത് കൊണ്ട് ജീവനോടെ ഉണ്ടായികൂടാ ?.. മൃതശരീരം കിട്ടിയിട്ടില്ല കൊന്നതിന് സാക്ഷികൾ ഇല്ല.. ആകെ ഉള്ളത് ഫ്ളാറ്റിലെ സിസി ടിവിയിൽ പതിഞ്ഞ പരിഭ്രമം നിറഞ്ഞ മുഖത്തോടെ ഹംനയെയും തോളിൽ ഇട്ട് കൊണ്ട് പോവുന്നതാണ് ..,, ഭായിയുടെ കഥ മുഴുവൻ കേൾക്കാൻ പറ്റിയതും ഇല്ല.. തനിക്ക് ഇത്ര മാത്രം അവരെ പ്രണയം നെഞ്ചിൽ കൊള്ളുന്നുണ്ടെങ്കിൽ , ഭായിയുടെ മനസ്സ് എന്തായിരിക്കും അവസ്ഥ ,, ഹംന…. ആ വിളിയിൽ ഒരുവട്ടം പോലും ഇഷ്ട്ടക്കേട് വന്നിട്ടില്ല കഥ പറയുമ്പോൾ ,,, പക്ഷെ ഭായിയിലെ പിശാചിന്റെ ഉണർവ് എന്നുള്ള വാക്ക് പറയുമ്പോൾ ആ മുഖത്തു വരുന്ന രൗദ്ര ഭാവം , കൊലയാളി എന്ന് വിളിച്ചു പറയുന്നുവോ ?.. പറ്റുന്നില്ല തിരിച്ചറിയാൻ ഇതിപ്പോ എങ്ങനാ അറിയാ ആരോടാ ചോദിക്കുക ,,, എന്തോ എന്റെ മനസ്സ് പറയുന്നു അറിഞ്ഞതിലും കൂടുതൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ,,, ഇനി ഭായിയെ ഈ സെല്ലിൽ കൊണ്ട് വിടില്ലെ ഇവന്മാര് ,,ഇന്ന് രാത്രിയിലും ഭക്ഷണം കിട്ടി കാണില്ലെ ഭായിക്ക് ഉച്ച മുതൽ പട്ടിണി ആണ്
💬 Comments
View all comments