0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 941

ഞാൻ കളിയാക്കും ഇപ്പോയെ പറഞ്ഞേക്കാം.. ഹംന പറഞ്ഞു അവനിക്ക് എങ്ങനെ കുട്ടിക്കാലം തൊട്ടുണ്ടായ ഇഷ്ട്ടം ഒരു ദിവസം കൊണ്ട് ഇല്ലാതായി എന്ന് എനിക്ക് അറിയണം ഹംന.. അതറിഞ്ഞിട്ട് ഇനി എന്തിനാ അനു . എന്റെ ഇത്ത അനുഭവിച്ച വേദന അപമാനം ഒന്നും അയാൾക്ക് തിരിച്ചെടുക്കാൻ ആവില്ല…,, പ്രണയം എന്നത് രണ്ടു മനസ്സുകൾ കൈ കോർത്ത് പിടിക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ്.. ആ കൈകൾ എന്ന് അഴിയുന്നുവോ അന്ന് ആ ഹൃദയവും പൂർണ്ണമല്ലാത്ത രൂപത്തിൽ ആവും.. എന്റെ ഇത്തയെ പോലെ ,, അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോഴാണ് അൻവറിന്റെയും രാഹുലിന്റെയും സംസാരത്തിന് വിലക്കുമായി സൂപ്രണ്ട് കടന്നു വന്നത്അയാളുടെ സ്ഥിരം കേട്ടാൽ അറയ്ക്കുന്ന തെറി വാക്കോടെ ഉറങ്ങാനുള്ള കല്പന … അതും പറഞ്ഞ്‌ അയാൾ സെല്ലിന് പുറത്തു തന്നെ നിന്നു രാഹുൽ സൂപ്രണ്ടിനെ മനസ്സാ പ്രാകികൊണ്ട് കണ്ണടച്ചു . അൻവർ ആ നിഴൽ രൂപത്തെ മിഴി ചിമ്മാതെ നോക്കി കിടന്നത്. രാഹുലോ സുപ്രണ്ടോ കണ്ടില്ല….!!! ****** ******* ********* എന്താ.. ചന്ദ്രേട്ടാ ഇന്ന് ഞായറാഴ്ച്ച ആയിട്ട് ലീവ് ഇല്ലെ ?.. ചായ കൈമാറി കൊണ്ട് കടക്കാരൻ ചോദിച്ചു.. ഇന്നലെ പെട്ടെന്ന് പൂട്ടിയിട്ട് പോയതാണ് ഒന്ന് അടിച്ചു തൂത്തു വാരിയിടാൻ വന്നതാണ് ,, അതിന് ഇന്ന് വക്കീലാഫീസ് അവധി അല്ലെ ,ചന്ദ്രേട്ടാ ഈ വയസ്സാൻ കാലത്ത് ഒരു ദിവസമെങ്കിലും വിശ്രമിച്ചൂടെ ,,, ആറടി മണ്ണിൽ വിശ്രമിക്കാനുള്ള യോഗമേ എനിക്കൊക്കെ ഉള്ളൂ ബാലാ അതും പറഞ്ഞു കൊണ്ട് ദീർഘനിശ്വാസം വലിച്ച്‌ ചന്ദ്രേട്ടൻ ഓഫീസിലേക്ക് നടന്നു ,,,, ഓഫീസിന്റെ വാതിൽ തുറക്കുമ്പോഴാണ് ആ വിളി

💬 Comments

View all comments