Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
ചുറ്റിയിട്ട തട്ടത്തിനുള്ളിൽ ഒരു മെലിഞ്ഞ മുഖവുമായി പുഞ്ചിരിയോടെ ഒരു സ്ത്രീ കയ്യിൽ കുറച്ചു ഫയലും മറുകയിൽ ഹാങ്ബാഗുമായി നിൽക്കുന്നു…
ആരാണ് ?.. ഞാൻ ഇവിടെ അംഗണവാടിയിലെ ടീച്ചർ ആണ് ..
വീട്ടു നമ്പർ റേഷൻ കാർഡ് ഐഡി കാർഡ് ഒക്കെ വേണം ചെറിയൊരു സെൻസേഷൻ…
ടീച്ചർ കയറി
ഇരിക്ക് ഞാൻ കൊണ്ട് വരാം..ടീച്ചർ , കുഞ്ഞാറ്റ ഇട്ടു കൊടുത്ത കസേരയിൽ ഹാളിൽ ഇരുന്ന് കൊണ്ട് അകമാകെ വീക്ഷിച്ചു …,,
കുഞ്ഞാറ്റ ടീച്ചർ പറഞ്ഞത് കൊണ്ട് വന്ന് കൊടുത്തു . റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു..
ഇത് ഇവിടെ ഉള്ള കാർഡ് അല്ലല്ലോ ?.
അല്ല ഇവിടെയുള്ള കാർഡ് ഇല്ല…!
അപ്പൊ റേഷൻ കടയിന്ന് ഒന്നും വാങ്ങിക്കറില്ലെ ?..
കുഞ്ഞാറ്റ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി.. മറുപടി പറയാതെ.
എന്താ ഇയാളെ പേര് ?.
ഹിബ എന്നാണ്. കുഞ്ഞാറ്റ എന്ന് വീട്ടിൽ വിളിക്കും …,
മൂന്നാമത്തെ ആളാണല്ലെ ?.. റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു ,,,,
മ്മ്മ്… അതെ.
എവിടെ ബാക്കി ഉള്ളവർ ?.. ഹിബ മാത്രമേ ഉള്ളു ഇവിടെ?..
അത് ….ഉമ്മ വീട്ടു ജോലിക്ക് പോയിരിക്കുകയ..
റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ഹസീനയെ അന്വേഷിച്ചു ,
കല്യാണം കഴിഞ്ഞു പോയി.. കുഞ്ഞാറ്റ ചുമർ ചാരി നിന്നു കൊണ്ട് പറഞ്ഞു..
ഹംന ?…
കൊല്ലപ്പെട്ട് പോയി……!
കൊല്ലപ്പെട്ടന്നൊ ?.. എങ്ങനെ ?.അഞ്ചു വർഷം മുമ്പ് ഒരു ദുഷ്ട്ടൻ കൊന്നു എന്റെ ദീദിയെ .. അവസാനമായി ഒന്ന് കാണാൻ പോലും സമ്മതിക്കാതെ വെട്ടി
💬 Comments
View all comments