Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
അവരുടെ ഉപദേശവും സ്നേഹവും ഒക്കെ എന്റെ കുഞ്ഞാറ്റയെ ഒരുപാട് മാറ്റി എടുത്തു….,,
ശെരിയാ .. ആ ടീച്ചറോട് സംസാരിച്ചാൽ എനിക്ക് തന്നെ വല്ലാത്തൊരു സുഖമാണ് മനസ്സിന് ..
കുടുംബശ്രീ സൂപ്പർമാർക്കറ്റ് ആയത് കൊണ്ട് ഇവിടെ എനിക്ക് ആധി ഇല്ലാതെ ഇരിക്കാൻ പറ്റുന്നുണ്ട്…, പിന്നെ വൈകുന്നേരം ആയാൽ നിങ്ങൾ രണ്ടു പേരും എത്തും വരെ ബല്ലാത്തൊരു ബേജറാണ് ഉള്ളിൽ…,, ഉമ്മ പറഞ്ഞു നിർത്തി .
ബേജറായിരിക്കാതെ ന്റെ ഉമ്മക്കുട്ടി ഇപ്പൊ കുഞ്ഞോൾക്ക് ഭക്ഷണം എടുത്ത് താ.. അപ്പോയേക്കും ഞാൻ മുടി കെട്ടിയിട്ട് വരാം …,
സ്കൂളിൽ പോകാൻ ഒരുങ്ങുന്ന കുഞ്ഞോൾക്ക് ഉള്ള ഭക്ഷണം വിളമ്പാൻ ഉമ്മ അടുക്കളയിലേക്ക് നടന്നു…..
കുഞ്ഞാറ്റയുടെ മാറ്റമാണ് വലിയൊരു ആശ്വാസം ജോലിക്ക് പോയി തുടങ്ങിയ ഒരാഴിച്ച കഴിഞ്ഞപ്പോൾ ആണ് , കുഞ്ഞാറ്റ എന്നോട് പറഞ്ഞത് ഉമ്മ ഇനി ജോലിക്ക് പോവേണ്ട എന്ന്…
എനിക്ക് കിട്ടുന്ന ശമ്പളം ഉമ്മാക്ക് കിട്ടുന്നതിലും കൂടുതൽ ആണ്. അത് കൊണ്ട് ഞാൻ നോക്കും ഇനി ഉമ്മാനെയും കുഞ്ഞോളെയും …..,,,, ഇനി എനിക്കെന്റെ ഹസിമോളും കൂടി ഒന്ന് കാണണം അവളെ കുറ്റം പറയാൻ ഒക്കുലാ .,
അവളിപ്പോ ഒരു മകള് മാത്രം അല്ല മരുമകളല്ലെ സ്വന്തം ആയി തീരുമാനം എടുത്ത് ആഗ്രഹിച്ചാലും അവർ അറിയാതെ ഇങ്ങോട്ട് ഓടി വരാൻ ആവില്ല…
ഉമ്മാ… ഞാൻ ഇറങ്ങുവാണെ … എന്ന കുഞ്ഞോളുടെ വിളിയാണ് ഉമ്മയെ ചിന്തകളിൽ നിന്ന്
ഉണർത്തിയത് …,,,മോളെ ശ്രേദ്ദിച്ചു പോവണെ , കഴിവതും ഒറ്റയ്ക്ക് നടക്കരുത്ട്ടോ “
ഓർമ്മയുണ്ട് ഉമ്മാ.. ഉമ്മ ടെൻഷൻ അടിക്കാതെ ഇരുന്നോ ,,
കുഞ്ഞോളും പോയപ്പോൾ ഉമ്മ
💬 Comments
View all comments