0%

Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]

Author : Kambikathakal Read All Parts 603

അവസ്ഥ… പരോളിന് ഇറങ്ങുമ്പോ ഉണ്ടായ കണക്ക് കൂട്ടലുകൾ എല്ലാം നിമിഷ നേരം കൊണ്ട് ആ മുറ്റത്തു നിന്നപ്പോൾ എന്നിൽ നിന്നും ഇല്ലാതായി…,,

റോഡിൽ ഒരു ദിവസം മുഴുവൻ അലഞ്ഞു സ്വന്തം വീട്ടിൽ പോയില്ല ഈ കേസിൽ ഞാൻപ്പെട്ട ശേഷം എന്റെ ഏട്ടൻമ്മാരോ അനിയന്മാരോ കാണാൻ വന്നില്ല…,

അങ്ങോട്ട് പോയി അവരെ അപമാനപ്പെടുത്തെണ്ട എന്ന് തോന്നി….,,

പിറ്റേന്ന് രാവിലെ ബീച്ചിന്റെ ബഞ്ചിൽ കിടന്നുറങ്ങിയ എന്നെ ഒരാൾ വിളിച്ചുണർത്തി ..,,

കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ ഭാര്യയുടെ അമ്മാവനെയാണ് .. പുള്ളി ഒരു മുസ്‌ലിം യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചത് കൊണ്ട് കുടുംബത്തിൽ നിന്ന് പുറത്തായതാണ് ,,

എങ്കിലും ഞാനും അവളും വേറെ വീട് എടുത്തു മാറിയപ്പോൾ . ഇടയ്ക്ക് ഭാര്യയേയും കൂട്ടി വരുമായിരുന്നു..

ഞാനും എന്റെ ഭാര്യ മിനിയും അവരെ സ്നേഹിച്ചു സൽക്കരിച്ചു മിനിയുടെയും എന്റെയും വീട്ടുകാർ അറിയാതെ…..,,

സ്നേഹിക്കാൻ മാത്രം അറിയാവുന്ന നന്മ ഉള്ള അമ്മാവനും അമ്മായിയും ആയിരുന്നു അത് …,,അമ്മാവന്റെ നിർബന്ധത്തിന് ഞാൻ അമ്മാവന്റെ വീട്ടിലേക്ക് പോയി ,,

വീട് എത്തും വരെ അമ്മാവൻ ഒന്നും സംസാരിച്ചില്ല , വീട്ടുമുറ്റത്തു നിന്ന് അകത്തേക്ക് കയറാൻ ഞാൻ മടിച്ചപ്പോൾ ,,

വാ കയറ് മോനെ എന്ന് പറഞ്ഞു കൊണ്ട് അമ്മാവൻ വീണ്ടും ക്ഷണിച്ചു ..,,

കൈ കയുകിട്ട് വാ മോനെ ഭക്ഷണം കഴിക്കാം അമ്മായി ആയിരുന്നു അത് . ഇന്നലെ മുതൽ ഒന്നും തിന്നിട്ടുണ്ടാവില്ലല്ലോ വാ…

അവരുടെ നിർബന്ധവും എന്റെ വിശപ്പും വിളമ്പി വെച്ച ഭക്ഷണത്തിന് മുന്നിൽ എന്നെ എത്തിച്ചു… എന്ത്കൊണ്ടോ ഭക്ഷണം കഴിക്കുംന്തോറും കണ്ണ് നിറഞ്ഞു

💬 Comments

View all comments