Chapter Title : ജീവൻറ ജീവനായ പ്രണയം 3 [Tom]
സമയത്ത് കാമം കൊണ്ട് കണ്ണ് കാണാത്ത ചെന്നായിക്കൾ നോക്കില്ല സൂപ്രണ്ടിന്റെ മോളാണോ , മന്ത്രിയുടെ മോളാണോ എന്നൊന്നും …..,,,
പണം വാരിയെറിഞ്ഞു തന്ന വമ്പൻമ്മാരുടെ മക്കളുടെ കൈ ഒന്ന് മണപ്പിച്ചു നോക്ക് ഒരു പക്ഷെ നിങ്ങളുടെ മകളുടെ കണ്ണുനീരിന്റെയും രക്തത്തിന്റെയും മണം ഇപ്പോഴും ഉണ്ടവാം അവരുടെ കൈകളിൽ ,,,,,..
സൂപ്രണ്ടിന്റെവായ്അടഞ്ഞുപോയി…!
അൻവർ കൊലയാളി ആണെന്ന് അവൻ പറഞ്ഞു.. എന്നാ അവനെ പോലെ സാറിനും അറിയാം ആ പെണ്ണ് അതിന് കുറച്ചു മുമ്പ് മൃഗീയമായി റേപ്പ് ചെയ്യപ്പെട്ടു എന്ന് , അത് അൻവറിന്റെ കൈ കൊണ്ട് അല്ലെന്നും ….,,
അവൾ കിതക്കുകയായിരുന്നു സങ്കടവും ദേഷ്യവും കൊണ്ട് .
തല തായ്‌ത്തി ഇരിക്കുന്ന സുപ്രണ്ടിനോട് അവൾ തുടർന്ന് പറഞ്ഞു..
അൻവറിന് എന്നെങ്കിലും മനം മാറ്റം ഉണ്ടായി ഹംന മരണത്തിന് മുമ്പ് പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് മറ്റാരോടെങ്കിലും തുറന്ന് പറയുമോ എന്ന് ഭയന്നിട്ടാണ് ,,
അതിന് പിന്നിൽ ഉള്ള തെമ്മാടികൾ നിങ്ങളെ പോലെ കണ്ണിൽ ചോര ഇല്ലാത്ത ഒരാൾക്ക് പണം വാരി എറിഞ് അവിടെ എത്തിച്ചത് ,,,, എന്നാല്‍ അവര്‍ക്ക് തെറ്റി
ദൈവം എന്നുള്ളത് വെറും വാക്കല്ല സത്യമാണ് മിസ്റ്റർ നീതി ന്യായങ്ങൾ പണത്തിനും കള്ള സാക്ഷിക്കും മുന്നിൽ കണ്ണടച്ച് നിൽക്കുമ്പോൾ .
സത്യത്തിന്റെയും ന്യായത്തിന്റെയും ഭാഗത്ത് നിന്ന് ചെയ്യേണ്ടത് ചെയ്യാൻ ദൈവം വൈകില്ല …,,,
ഒരു മകൾ ഉണ്ടായിട്ടാണ് നിങ്ങൾ മറ്റൊരു പെൺകുട്ടിയെ റേപ്പ് ചെയ്തവരെ രക്ഷിക്കാന്‍ അവരുടെ കയ്യിൽ നിന്ന് പണം വാങ്ങി അന്യായം ചെയ്തത് ,,,,
സൂപ്രണ്ട് എന്തോ പറയാൻ ഒരുങ്ങിയപ്പോൾ അത് തടഞ്ഞു കൊണ്ടവൾ പറഞ്ഞു…,,
അറിയാം
💬 Comments
View all comments