Chapter Title : ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]
അതും പറഞ്ഞു കൊണ്ട് അൻവർ ഹംനയുടെ കൈയിൽ പിടിച്ചു കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു…. ******** ****** *******
നേരിട്ട് എല്ലാത്തിനും സാക്ഷി ആയ ജഡ്ജി അൻവറിനെ കുറ്റ വിമുക്തൻ ആക്കി …, അൻവറിന്റെ സത്യാവസ്ഥ പ്ലാസ്റ്റിക്ക് സർജറി ചെയ്യും മുമ്പ് എടുത്ത ഹംനയുടെ വീഡിയോ പുറം ലോകത്ത് എത്തി ,, ഇപ്പോഴും ഹംന വിദേശത്തു ജീവിച്ചിരിപ്പുണ്ട് എന്നും ആയിരുന്നു അവസാന കൂട്ടി ചേർക്കൽ ,,, മാസങ്ങൾക്ക് ശേഷം.. ദീദി …
ദീദി വിദേശത്തു ഉണ്ടെന്ന് എല്ലാരും ഇനി വിശ്വസിക്കു…., കുഞ്ഞോൾ ചോദിച്ചു ,, വിശ്വസിക്കട്ടെ അതിനല്ലെ ഈ ചെയ്തതൊക്കെ ആ ഹംന വിദേശത്തു ജീവിക്കട്ടെ ആരൊക്കെയോ പിച്ചി ചീന്തി വലിച്ചെറിഞ്ഞ ശരീരം അവിടെ ഉണ്ടെന്ന് ഞാനും കരുതുന്നു .. സഫ എന്ന എന്നെ സ്നേഹിക്കുന്ന നിങ്ങൾക്കിടയിൽ ഞാൻ സന്തോഷവതിയാണ് ..
അവൾ പറഞ്ഞു.,,, നമ്മുടെ ഇത്ത മാത്രം ഇത് വരെ ആയിട്ടും ഒന്ന് വന്നതോ വിളിച്ചോ ഇല്ല ..,, ഇത്ത വല്ലാതെ മാറി പോയി. സാരമില്ല സന്തോഷയി ജീവിക്കട്ടെ ,, ഹംന ഓർത്തു ….. ദീദി ഇത് കണ്ടോ ഫോൺ നീട്ടി കൊണ്ട് കുഞ്ഞാറ്റ ചോദിച്ചു , നമ്മുടെ ഫ്ലാറ്റിൽ താമസിച്ചവർ …..
പറഞ്ഞു തീരും മുമ്പ് സഫ ഫോൺ വാങ്ങി നോക്കി.. അതൊരു ഓൺലൈൻ ന്യൂസ് ആയിരുന്നു വാഹനപകടത്തിൽ 3 യുവാക്കൾ മരണപ്പെട്ടു … സഫാ….
അകത്ത് നിന്ന് അൻവറിന്റെ വിളി കേട്ടപ്പോൾ സഫ ഫോൺ കുഞ്ഞാറ്റയ്ക്ക് നൽകി അകത്തേക്ക് നടന്നു…, പടച്ചോൻ ശരിയായ നീതി അഞ്ച് വർഷങ്ങൾക്ക് ശേഷം മൂന്ന് പേർക്കും ഒരുപോലെ
💬 Comments
View all comments