Chapter Title : ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax]
കാരണം ഞാൻ ഇപ്പോഴും കൊലയാളി തന്നെയാ രാഹുലേട്ടാ . എനിക്ക് തോന്നുന്നില്ല അൻവർ ഒരാളെ കൊല്ലും എന്ന് അതും പ്രാണനെ പോലെ കൊണ്ട് നടന്ന പെണ്ണിനെ …,
സത്യം പറ അൻവർ നീ എന്നോട് പറഞ്ഞതും ലോകത്തോട് വിളിച്ചു പറഞ്ഞതും കള്ളമല്ലെ ?.. അൻവറിന്റെ കണ്ണിലെ ആ പിടയ്പ്പ് രാഹുൽ ശ്രേദ്ധിച്ചു തൊട്ട് പിന്നാലെ ഉള്ള അൻവറിന്റെ വാക്കുകളും.. കള്ളമല്ല.. ഞാൻ തന്നെയാ കൊന്നത് എന്റെ ഈ കൈ കൊണ്ടാ.. കുഴിച്ചിട്ടത് ,, അൻവർ വെപ്രാള പെട്ട്കൊണ്ട് പറഞ്ഞു….
അതിന് അൻവർ കൊക്കയിലേക്ക് തുണ്ടം തുണ്ടമായി എറിഞ്ഞു എന്നല്ലെ പറഞ്ഞത് ? പിന്നെ എങ്ങനെ കുഴിച്ചിട്ടു ?. രാഹുൽ ചോദിച്ചു ,, ഒരു കള്ളം കയ്യോടെ പിടിച്ചു എന്നായപ്പോൾ അൻവറിന് പെട്ടെന്ന് ഭയമായി. എല്ലാരോടും പറഞ്ഞത് കൊക്കയിലേക്ക് എറിഞ്ഞു എന്നാണ്.. പള്ളിക്കാട്ടിൽ അവൾ ഉറങ്ങുന്നത് എനിക്കും ഉമ്മാക്കും മാത്രമേ അറിയൂ…
പക്ഷെ ഇപ്പൊ തന്റെ വായിൽ നിന്ന് തന്നെ… അൻവർ വിയർക്കാൻ തുടങ്ങി വല്ലാതെ,, അൻവർ പേടിക്കണ്ട ഞാൻ ആരോടും പറയില്ല എന്നോട് പറഞ്ഞൂടെ
ആ കുട്ടി എവിടെയാ ജീവിച്ചിരിപ്പുള്ളത് എന്ന് ?.. ഹംന ജീവിച്ചിരിപ്പില്ല … ഇല്ല …. ഞാ… നാ.. ഞാനാണ് …. കുഴിച്ചിട്ടത്… അൻവർ സമനില തെറ്റിയപോൽ അത് തന്നെ ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു…. രാഹുലിന് ചെറുതായി ഒരു ഭയം തോന്നി അൻവറിന്റെ ഭ്രാന്തമായ മാറ്റം കണ്ടിട്ട് . എന്നിട്ടും രാഹുൽ വീണ്ടും വീണ്ടും ഹംന ജീവിച്ചിരിപ്പുണ്ടോ എന്ന് ചോദിച്ചു കൊണ്ടിരുന്നു….,, ഞാ..ന… ഞ….ൻ… ഹംനാ…
എന്ന ഒരലർച്ചയോടെ അൻവർ ബോധം മറിഞ്ഞു..
💬 Comments
View all comments