Chapter Title : ജീവൻറ ജീവനായ പ്രണയം [Tom]
ചെയ്ത തെറ്റിന് ശിക്ഷ എനിക്കാണ് അവളിപ്പോഴും…., രാഹുൽ പല്ല് കടിച്ചു … പെണ്ണെന്ന വർഗം എല്ലാം വഞ്ചകിമരാണ് ഭായ് ,,,എന്താ… ഡാ .. നീ പറഞ്ഞത്. എല്ലാ പെണ്ണും വഞ്ചകി എന്നോ .. ആരാ നിന്നോട് ..
പറഞ്ഞ…ഇത് … കിതപ്പോടെ അൻവർ രാഹുലിന്റെ കഴുത്തിന് കേറി പിടിച്ചു കൊണ്ട് ചോദിച്ചു….., രാഹുൽ പ്രതികരിക്കാൻ പോലും മറന്ന് കണ്ണും തള്ളി അൻവറിന്റെ ഭാവമാറ്റം കാണുക ആയിരുന്നു… .,,, ഇല്ല… പെണ്ണ് വഞ്ചിക്കില്ല…. പെണ്ണ് വഞ്ചിക്കില്ല … .. പെണ്ണ്. ..വ…ഞ്ചി.. .ക്കി… അൻവറിന്റെ ബോധം മറഞ്ഞു വീണു. ഭായ് …. ഭായ് … എണീക്ക്… രാഹുൽ തട്ടി വിളിച്ചു …, ശരീരത്തിനും മനസ്സിനും ബാധിച്ച തളർച്ചയിൽ അൻവർ മയക്കത്തിലേക്ക് ഊളിയിട്ടു ….
രാഹുൽ ഓർത്തു , ഈശ്വര ഇതെന്ത് ജന്മം വഞ്ചിച്ച കാമുകിയെ വെട്ടി നുറുക്കിയിട്ട് ഇത്ര വർഷം തടവറയേക്കാളും കൂടുതൽ മാനസിക ശാരീരിക ശിക്ഷ അനുഭവിച്ചു…., എന്നിട്ട് ഇപ്പോഴും പറയുന്നു പെണ്ണ് വഞ്ചകി അല്ലെന്ന് ,,
അപ്പോൾ എല്ലാരും പറയും പോലെ ഇയാൾ ഇല്ലാത്ത സംശയത്തിന്റെ പേരിൽ ഒരു പാവം പെണ്ണിനെ കൊന്നതാണൊ ,, ഇയാളൊരു ദുഷ്ട്ടൻ ആണെങ്കിൽ എന്തിന് തടവ് ചാടിയിട്ട് ഒരു രാത്രിക്ക് ശേഷം കോടതിയിൽ കിഴടങ്ങി …..?.
ശരിക്കും വിചിത്രമാണ് ഈ ഭായിന്റെ കാര്യം , ആ പെണ്ണിനെ വീട്ടിൽ ആരുമില്ലാത്ത സമയത്തു പോയി കൊന്നു എന്നാണ് പറയുന്നത് ..,, ഫ്ലാറ്റിലെ സിസി ടീവിയിൽ പതിഞ്ഞിട്ടുണ്ട് ഭായി നിശ്ചലമായ ആ പെണ്ണിന്റെ ശരീരം എടുത്തു കൊണ്ട് പുറത്തേക്ക് പോവുന്നത്….
മണിക്കൂറുകൾക്ക് മുമ്പ്
💬 Comments
View all comments