Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]
പാസ് വേർഡ് എനിക്ക് അറിയാമായിരുന്നു. ഞാൻ അതിൽ നിന്നും ചേച്ചിയെ വിളിച്ചു. എന്റെ ഫോൺ ചേച്ചിയുടെ കൈയിൽ ആണ് ഉണ്ടായിരുന്നത്.
എന്നാൽ അച്ഛനാണ് ഫോൺ എടുത്തത്.
"എന്താ മോളെ?.. മോൾക്ക് സുഖം അല്ലേ. ? "
"അതേ അച്ഛാ... ചേ.... അല്ല വർഷ എവിടെ ?"
പെട്ടന്ന് ചേച്ചി എന്നാണ് വായിൽ വന്നതെങ്കിലും ചേ എന്ന് പറഞ്ഞു നിർത്തി. കാരണം ഞാൻ ആ സമയം വർഷ അല്ല അമൃത ആണ്.
"വർഷ.. ഇവിടെ കൂട്ടുകാരുടെ കൂടെയാണ് ഉള്ളത്. ഞാൻ പിന്നെ രാത്രിയിൽ അവളോട് അങ്ങോട്ട് വിളിക്കാൻ പറയാം.. അച്ഛന് ഇവിടെ ഇത്തിരി തിരക്കുണ്ട് . അച്ഛൻ പിന്നെ വിളിക്കാം."
അച്ഛൻ വേഗം ഫോൺ വെച്ചു. ആ സമയം ആണ് ജീവേട്ടൻ അകത്തേക്ക് കയറി വന്നത്.
വന്നയുടനെ പിറകിൽ നിന്നും എന്നെ കെട്ടിപിടിച്ചു എന്റെ കഴുത്തിൽ ഉമ്മ വെച്ചു. എന്നിട്ട് ചോദിച്ചു.
"എന്റെ അമ്മുക്കുട്ടിയുടെ സങ്കടം എല്ലാം മാറിയോ..?"
ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട്." മ് " എന്ന് മൂളി.
"അതേ മാറിയാലും ഇല്ലെങ്കിലും ഇന്നത്തേക്ക് ഒന്നും പുറത്ത് എടുക്കേണ്ട. ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്. നമ്മൾ കാത്തിരുന്ന രാത്രി. ഈ രാത്രിക്ക് വേണ്ടി ഞാൻ നോയമ്പു നോറ്റു നടക്കുകയായിരുന്നു. നമ്മൾ ഒരുമിച്ചു സ്വപ്നം കണ്ട രാത്രി." ജീവേട്ടൻ പറഞ്ഞു.
അപ്പോഴാണ് അങ്ങനെ ഒരു അപകടം എനിക്ക് ഓർമ്മ വന്നത്. വിവാഹത്തിന് മുൻപ് പലപ്പോഴും ഈ രാത്രിയെ കുറച്ചു പ്രേമത്തോടെ ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്നതാണ് സത്യം. ഇനി ഇപ്പോൾ എതിർത്തു പറയാനും പറ്റില്ല.
💬 Comments
View all comments