Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]
നിന്നിട്ട് കാര്യം ഇല്ല. അപ്പോഴേക്കും ഞാനും ജീവേട്ടനെ ശരിക്കും പ്രേമിച്ചു തുടങ്ങിയിരുന്നു.
ടക് ടക് ടക്..
വാതിലിനു മുട്ട് കേട്ടു. അത് ജീവേട്ടന്റ അമ്മ ആയിരുന്നു.
"ആഹാ!! എന്റെ മോള് ഇതുവരെയും കുളിച്ചില്ലേ.? അതെങ്ങനെയാ ഇവൻ വിട്ട് കാണില്ല അല്ലേ?? " അങ്ങനെ പറഞ്ഞ ശേഷം അമ്മ ജീവേട്ടനോട് പറഞ്ഞു.
"നീ താഴേക്ക് പോടാ. അവള് ഇനി നിന്റെയാ നിന്റെ മാത്രം. അവള് എവിടേയും പോകാൻ പോകുന്നില്ല.. എന്റെ മോള് ഇവിടെ തന്നെ ഉണ്ടാകും. താഴെ ആരൊക്കെയോ വന്നിട്ട് നിന്നെ അന്വേഷിക്കുന്ന. നീ പോയി നോക്ക് . അപ്പോഴേക്കും എന്റെ മോളുന്നു കുളിച്ചു ഈ വേഷം മാറട്ടെ."
അത് കേട്ട് ജീവേട്ടൻ വേഗം പുറത്തേക്ക് പോകാൻ നോക്കി. പിന്നെ പെട്ടന്ന് തിരിച്ചു വന്നിട്ട് അമ്മയുടെ കവിളിൽ ഉമ്മ വെച്ചിട്ട് ചിരിച്ചുകൊണ്ട് താഴേക്ക് പോയി.
"ഇങ്ങനെ ഒരു ചെറുക്കൻ. എത്ര നാളായെന്ന് അറിയാമോ. ഈ ചെക്കൻ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നത്. മോളെ അത്രയും ഇഷ്ട്ടമാ എന്റെ ചെക്കന്... അന്ന് മോളെ ആദ്യമായി കണ്ട് വന്നത് മുതൽ.
എന്തായിരുന്നു ഇവിടെ പൂരം. ശരി മോള് വേഗം കുളിച്ചു വാ. മോൾക്ക് സാരിയാണ് ഇഷ്ട്ടം എന്നറിയാം. വേണമെങ്കിൽ സാരി ഉടുത്തോ.. അമ്മ അത് എടുത്തു തന്നന്നെ ഉള്ളൂ മോൾക്ക് ഇഷ്ട്ടം ഉള്ളത് എടുത്തു ഉടുത്തോ.... എല്ലാം ഉണ്ട് ആ ഷെൽഫിൽ. "
ഞാൻ ബാത്‌റൂമിലേക്ക് കയറി. വാതിൽ ചാരി ലോക്ക് ചെയ്തു. അതിന് ശേഷം ആ ബാത്‌റൂമിൽ മുഴുവനും നോക്കി നല്ല വൃത്തിയുള്ള ബാത്രൂം ആയിരുന്നു. ഞാൻ സാരി അഴിച്ചു
💬 Comments
View all comments