ജീവന്റെ അമൃതവർഷം 6 [ഏകൻ]
ജീവന്റെ അമൃതവർഷം 6
Jeevante Amrithavarsham Part 6 | Author : Eakan
[ Previous Part ] [ www.kkstories.com]
വൈകിയതിൽ ക്ഷമ ചോദിച്ചു കൊണ്ട് തുടങ്ങുന്നു. കഥ മറന്നു പോയവർ മുൻഭാഗങ്ങൾ ഒരിക്കൽ കൂടി വായിച്ചു നോക്കണമെന്ന് അപേക്ഷിക്കുന്നു.
ജീവന്റെ അമൃതവർഷം അവസാന ഭാഗം.
ജീവൻ ഓഫീസിൽ ആയിരുന്നു. അപ്പോഴാണ് ഒരു സ്റ്റാഫ് ജീവന്റെ റൂമിൽ വന്നു പറഞ്ഞത്.
"സാർ, സാറിനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്..വരാൻ പറയെട്ടെ..?"
"ആരാ വന്നത്..?"
"അറിയില്ല സാർ. അത് പറഞ്ഞില്ല. ഒരു പെണ്ണാണ്. സാറിന്റെ നാട്ടിൽ നിന്നും വന്നതാണ് എന്നാ പറഞ്ഞത്..?"
"ശരി വരാൻ പറയൂ.."
കുറച്ചു സമയങ്ങൾക്കുള്ളിൽ അവൾ ജീവന്റെ കേബിനിൽ വന്നു.
"ആരാ മനസ്സിലായില്ല. എങ്കിലും എവിടെയോ കണ്ടത് പോലെ ഉണ്ടല്ലോ.." ജീവൻ പറഞ്ഞു.
"ജീവേട്ടന് എന്നെ ഓർമ്മ കാണില്ല. അങ്ങനെ വിളിക്കാലോ അല്ലേ..?"
"വിളിക്കാം. അതിനെന്താ പക്ഷെ പേര് പറഞ്ഞില്ല.."
"എന്റെ പേര് ആര്യ. ഞാൻ വർഷയുടെ അടുത്ത കൂട്ടുകാരിയാണ്. വർഷയെ ഓർമ്മ കാണുമല്ലോ അല്ലെ..ജീവേട്ടന്..?"
"അതെന്താ ആര്യേ അങ്ങനെ ചോദിച്ചത്. അവൾ എന്റെ അനിയത്തി അല്ലേ..? അപ്പോൾ അവളെ മറക്കാൻ പറ്റുമോ..? ആര്യ വന്നത് എന്തിനാണ് എന്ന് പറഞ്ഞില്ലല്ലോ..?"
"അത് പറയാം. പക്ഷെ ഇവിടെ നിന്നല്ല. പുറത്ത് എവിടെയെങ്കിലും വെച്ച്. പിന്നെ ഞാൻ പറയാൻ പോകുന്ന കാര്യം ഇപ്പോൾ അമൃതേച്ചി അറിയേണ്ട."
"അത്രയും സീരിയസ് ആണോ..? എന്തെങ്കിലും പ്രശ്നം.? "
"പ്രശ്നം തന്നെ ആണ്..? അതിന് എന്താ പ്രതിവിധി എന്ന് എനിക്ക് അറിയില്ല.. ആ പ്രശ്നത്തിന് ഒരു കാരണക്കാരൻ ജീവേട്ടനും കൂടെ ആണ്."
"എന്താ ആര്യ പറയുന്നത്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ..?"
"അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ജീവേട്ട . പറയാൻ പോകുന്നതല്ലേ ഉള്ളൂ. എന്റെ കൂടെ ഇപ്പോൾ പുറത്തേക്ക് വരുന്നോ..? അതോ ഞാൻ പുറത്തു പോയി കാത്ത് നിൽക്കണോ..? ഇത് പറയാൻ എത്ര വേണമെങ്കിലും കാത്തു നിൽക്കാൻ ഞാൻ തയ്യാർ ആണ്.. അല്ലെങ്കിൽ ഇത്രയും ദൂരം യാത്ര ചെയ്തു ഞാൻ ഇവിടെ വരില്ലല്ലോ.."
"ശരി ഞാൻ ഇപ്പോൾ തന്നെ വരാം.. ആര്യ നടന്നോളു.."
അതും പറഞ്ഞു ജീവൻ എഴുനേറ്റ് പുറത്തേക്ക് നടന്നു. കൂടെ ആര്യയും അവർ ജീവന്റെ കാറിൽ കയറി പുറപ്പെട്ടു.
"എവിടെയാ ജീവേട്ടാ ഇവിടെ ശാന്തമായ ഒരു സ്ഥലം. നമുക്ക് സംസാരിക്കാൻ. ജീവേട്ടന്റെ വീട്ടിൽ പോയാലോ..? അല്ലെങ്കിൽ അത് വേണ്ട അവിടെ അമൃതേച്ചി ഉണ്ടല്ലോ..?"
"ആര്യ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ..? നീ എന്ത് പറയാൻ ആണ് വന്നത് അത് പറയൂ.."
"അത് പറയാം. അതിനല്ലേ ഞാൻ വന്നത്. "
"നീ ഇവിടെ വന്നത് വർഷ അറിഞ്ഞിരുന്നോ..? അമൃത ഒന്നും പറയുന്നത് കേട്ടില്ലല്ലോ..?"
"അതിന് അമൃതേച്ചിയും ജീവേട്ടനും അവളെ വിളിക്കാറുണ്ടോ..? "
"അതാണോ പ്രശ്നം. അത് പറയാൻ ആണോ ആര്യേ നീ വന്നത്..?"
ആര്യ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"അതിനാണെങ്കിൽ ഇത്രയും ദൂരം വരെ ഞാൻ ഇവിടെ വരെ വരേണ്ട കാര്യം ഉണ്ടോ..? ഒന്ന് ഫോൺ വിളിച്ചാൽ
💬 Comments
View all comments