Chapter Title : ജീവിത ലഹരി 2 [RESHMA RAJ]
താങ്കൾക്ക് പോകാം , കഴിച്ചു കഴിഞ്ഞു വിളിക്കാം.. ജസ്റ്റ് മിനിറ്റ് ഞാൻ അടുത്തേക്ക് ചെന്ന് താങ്കളുടെ പേര് എന്താണ്.. വിവേക് .. ഒക്കെ വിവേക് എനിക് ഒരു ലിറ്റർ തണുത്ത സെവൻ അപ്പ് ബോട്ടിൽ എടുത്തു വോഡ്ക ചെറു നാരങ്ങ മിക്സ് ചെയ്തു എത്തിക്കണം... ഓകെ വിവേക് വിളിക്കാം...
............................................
അപ്പൊൾ നാട്ടിൽ zeena multispeciality hospital ലിൽ ICU വരാന്തയിൽ ഇരിക്കുകയാണ് റംസീന കൂടെ ഭർത്താവിൻ്റെ ഉപ്പയും അയൽപക്കത്തെ
ഒരു ഇക്കയും (ജാബിർ) ഉണ്ട്.. പ്രഷർ പെട്ടന്നു കൂടിയതാണ് പ്രശ്നം.. ഡോക്ടർ പറഞ്ഞിരുന്നു രാവിലെ തന്നെ പേടിക്കാനില്ല ഐ സി യു നിരീക്ഷണത്തിൽ കിടക്കട്ടെ 48 മണിക്കൂർ . റിയാസ് ഇക്ക (ഭർത്താവ്) ഇടക്കിടെ വിളിച്ചു കാര്യങ്ങൾ തിരക്കുന്നൂ... സംഗീതയെയോ സാറിനെയോ ഒന്ന് വിളിക്കാൻ കഴിഞ്ഞിട്ടില്ല ഇന്ന്..
ഇന്നലെ ഹോസ്പിറ്റലിൽ പോരുമ്പോൾ വിളിച്ചു പറഞ്ഞതാണ്... എന്തായാലും റൂമിലേക്ക് മാറ്റിയിട്ട് വിളിക്കാം... മോളെ റംസീനേ റീന എപ്പോൾ വരാം എന്നാ പറഞ്ഞത് .. ഉപ്പാ റീനത്ത പത്ത് മണി എങ്കിലും കഴിയും .. ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളത് കൂടെ എടുത്തു വരാം.. എന്നാ പറഞ്ഞത്.. റീന റിയാസിൻ്റെ ( റംസീന യുടെ ഭർത്താവ്) ഇത്താത്തയാണ്.. ജാബിറെ റീന വന്നാൽ നീയും റംസീനയും കൂടെ വീട്ടിൽ പോയി അത്യാവശ്യ സാധങ്ങൾ എടുത്തു വരണം.
എന്നിട്ട് വൈകീട്ട് നിനക്ക് പോകാം ... അത് വേണ്ട വൈകീട്ട് ഞാൻ പോകുന്നില്ല ഇവിടെ നിക്കാം.. റൂമിലേക്ക് മാറ്റിയിട്ട് മാത്രമേ ഞാൻ പോകുന്നൊള്ളൂ .... ഇന്നാ അൻ്റ ഇഷ്ടം പോലെ ആകട്ടെ..
ഉപ്പ ഇങ്ങള്
💬 Comments
View all comments