0%

Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]

Author : Meenu Read All Parts 4.2K

ശരീരത്തിൽ തൊട്ടിട്ടുള്ളത് ഈ ഇരിക്കുന്ന സിദ്ധു ആണ്. അവനു മാത്രമേ ഞാൻ അതിനുള്ള അനുവാദം കൊടുത്തിട്ടുള്ളു. അത് ഞാൻ മനസ്സറിഞ്ഞു കൊടുത്തിട്ടുള്ളത് ആണ്. ഇപ്പോൾ ഞാൻ ഇത് നിന്നോട് തുറന്നു പറയുന്നത്, നിന്നെ ഞാൻ വിശ്വസിക്കുന്നത് കൊണ്ട് ആണ്. നീ ഇത് നാളെ നാട്ടിൽ പാട്ട് ആക്കിയാലും എനിക്ക് പേടിയും ഇല്ല.

അലൻ: ഏയ്... ഞാൻ ഇത് പോയി ആരോട് പറയാൻ? വെറുതെ അല്ല സിദ്ധു മീര ക്കു വളയാത്തത്. ഇത് എനിക്ക് നേരത്തെ തോന്നിയിട്ടുള്ളതാ.

നിമ്മി: നീ ഒന്ന് കൂടി കേട്ടോ, ഇത് എൻ്റെ ഫാമിലി യിൽ അല്ലാതെ അറിയാവുന്ന ഒരേ ഒരാൾ സിദ്ധു ആണ്. ഇപ്പൊ നിന്നോട് ഇതും കൂടി ഞാൻ പറയാം.

അലൻ: എന്ത്?

നിമ്മി: ഇപ്പോൾ എൻ്റെ ശരീരത്തിൽ തൊടാനുള്ള അവകാശം സിദ്ധു നു മാത്രമേ ഉള്ളു. ഇനി മുന്പോട്ടും അവനു മാത്രമേ അതിനുള്ള അവകാശം ഉള്ളു. ഡേവിഡ് നുള്ള അനുവാദവും അവകാശവും ഞാൻ തിരിച്ചെടുത്തു രണ്ടു ആഴ്ച മുൻപ്. അതിപ്പോ ഫാമിലി കോർട്ട് ൽ ഉണ്ട്.

അലൻ: ഇങ്ങനെ ഒരു കാര്യം ഉണ്ടോ?

നിമ്മി: ഉണ്ട്. അതുകൊണ്ട് കൂടി ആണ് ഇന്ന് ഞാൻ അത്ര കോൺഫിഡൻസ് ൽ നിങ്ങളെ രണ്ടു പേരെയും ഫ്ലാറ്റ് ലേക്ക് invite ചെയ്തതും. ഇപ്പൊ എനിക്ക് ആരെയും പേടിക്കേണ്ട.

അലൻ അത് കേട്ട് അവളെ തന്നെ നോക്കി ഇരുന്നു.

അലൻ: നിമ്മീ... നിനക്ക് ഇത്രക്ക് പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നോ? പറയണ്ടേ ഡീ?

നിമ്മി: പറഞ്ഞിട്ട് എന്തിനാ? നിന്നെ പോലെ ഉള്ളവർ എൻ്റെ പിന്നാലെ കൂടാനോ?

അലൻ:

💬 Comments

View all comments