Chapter Title : ജീവിത സൗഭാഗ്യം 3 [മീനു]
നടന്നു, സിദ്ധാർഥ് അവളെ വലിച്ചു കൊണ്ട് ഓടി എന്നും വേണമെങ്കിൽ പറയാം. അവൾക്ക് ദേഷ്യം വന്നു. അവൻ്റെ കൈ പിടിച്ചു നടക്കാൻ ആണ് അവൾ കൂടെ പോയത്. സിദ്ധാർഥ് നു മഴ വന്നാൽ അവൾ നനയുമല്ലോ എന്ന് ഉള്ള ടെൻഷൻ ഉം ആയിരുന്നു. രണ്ടു പേരും കാർ ഇൽ കയറി ഇരുന്നു. സിദ്ധാർഥ് കാർ സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്ന് മനസിലായ മീര,
"ഒരു 10 മിനിറ്റ് കഴിഞ്ഞു പോവാം "
സിദ്ധാർഥ്: അതെന്താ?
മീര: എനിക്ക് നിന്റെ കൂടെ കുറച്ചു നേരം ഇരിക്കണം.
സിദ്ധാർഥ്: ഡീ അത് റിസ്ക് ആണ്. സെയിൽസ് ടീം ഉം റാം ഉം പോയിട്ടില്ല. എങ്ങാനും കണ്ടാൽ പ്രശനം ആവും.
മീര അവൻ്റെ കൈ എടുത്തു മടിയിലേക്കു വച്ചിട് അവൻ്റെ തോളിലേക്ക് ചാരി കൊണ്ട്, " ഡാ പ്ളീസ്..."
അപ്പോഴേക്കും മഴ തുടങ്ങി ചെറുതായിട്ട്.
മീര: ഡാ സിദ്ധു, എന്നെ ആൾക്കാർ ട്രൈ ചെയ്താലൊന്നും നീ ടെൻഷൻ ആവേണ്ട. അതിൻ്റെ ആവശ്യം ഇല്ല, ഞാൻ ആരുടെ കൂടേം പോവില്ല, എനിക്ക് നീ ആണ് എല്ലാം, നീ മതി എനിക്ക്. അങ്ങനെ പോവാൻ ആണെങ്കിൽ എനിക്ക് ഒരുപാട് ഓപ്ഷന്സ് ഉണ്ടായിരുന്നു. അതുകൊണ്ട് എൻ്റെ കുട്ടൻ ടെൻഷൻ അടിക്കേണ്ട കെട്ടോ. അവൾ കുറച്ചു കൂടി അവനോട് ചേർന്ന് ഇരുന്നു.
സിദ്ധാർഥ് ൻ്റെ ഹാർട്ട് ബീറ്റ് കൂടിത്തുടങ്ങി. അവൻ അവളെ തോളിനു മേലെ കൂടി ഇടത്തെ കൈ കൊണ്ട് പിടിച്ചു അവൻ്റെ നെഞ്ചിലേക്ക് ചേർത്തു. അവൾ ഒന്ന് മുഖം ഉയർത്തി അവനെ നോക്കി.
മീര: "എന്താടാ"
💬 Comments
View all comments