0%

Chapter Title : ജീവിത സൗഭാഗ്യം 31 [മീനു] [Climax]

Author : Meenu Read All Parts 5.6K

നിമ്മ്യേച്ചി.... നമ്മുടെ നഷ്ടപെട്ട സ്വർണ്ണവും ബാഗ് ഉം കിട്ടി.

നിമ്മി: ആരാ?

സൈമൺ: M G Road ഷോപ് ലെ പുതിയ പയ്യൻ ആണ്. അവൻ്റെ ഒരു ചെറിയ അതിമോഹം. എന്താ ചെയ്യണ്ടത്?

നിമ്മി: നഷ്ടം എന്തെങ്കിലും?

സൈമൺ: നഷ്ടം ഒന്നും ഇല്ല.

നിമ്മി: സിദ്ധു ആണെങ്കിൽ എന്താ പറയുക?

സൈമൺ: തീർത്തു കളഞ്ഞേക്കാൻ...

നിമ്മി: അവൻ്റെ വീട്ടിൽ ആരൊക്കെ ഉണ്ട്?

സൈമൺ: ഒരു അമ്മയും പെങ്ങളും, അച്ഛൻ ഇല്ല.

നിമ്മി: പെങ്ങളുടെ കല്യാണം കഴിഞ്ഞതാണോ?

സൈമൺ: അല്ല, അതിനു വേണ്ടി ആണ് അവൻ മോഷ്ടിച്ചത്.

നിമ്മി നന്ദിനിയോട് ഒന്ന് ആലോചിച്ചതിനു ശേഷം...

നിമ്മി: സൈമൺ... അൻപത് പവൻ സ്വർണവും അവളുടെ കല്യാണ ചിലവും അവൻ്റെ വീട്ടിൽ കൊണ്ട് ചെന്ന് കൊടുത്തേക്ക്. എന്നിട്ട് സൈമൺ അവളുടെ കല്യാണം നടത്തികൊടുക്കണം അച്ഛൻ്റെ സ്ഥാനത്തു നിന്ന്.

സൈമൺ: (കണ്ണ് നിറച്ചു കൊണ്ട്) ശരി ചേച്ചി.

നിമ്മി: വീണ്ടും അവൻ ഇങ്ങനെ എന്തെങ്കിലും കാണിച്ചാൽ, പിന്നെ ഒന്നും എന്നോട് ചോദിക്കേണ്ട, സിദ്ധു ൻ്റെ വാക്കുകൾ പോലെ, തീർത്തു കളഞ്ഞേക്ക്.

സൈമൺ: ശരി ചേച്ചി.... ചേച്ചീ....

നിമ്മി: എന്താ സൈമൺ...

സൈമൺ: ഞങ്ങളുടെ സിദ്ധു സർ എങ്ങും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ട്, നിങ്ങളുടെ രണ്ടു പേരുടെയും ഉള്ളിൽ.

അത് പറഞ്ഞതും സൈമൺ ൻ്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു... അവൻ്റെ ശബ്ദം ഇടറി.

നിമ്മി: (നിറകണ്ണുകളോടെ) സൈമൺ...

സൈമൺ: ചേച്ചി...

നിമ്മി: നീ കരയിപ്പിക്കാതെടാ എന്നെ കൂടി. നീ ചെല്ല്, അവൻ്റെ നിസ്സഹായത കൊണ്ട് ആണ് അവൻ മോഷ്ട്ടിച്ചത് എങ്കിലോ? അതുകൊണ്ട് നീ

💬 Comments

View all comments