Chapter Title : ജീവിത സൗഭാഗ്യം 31 [മീനു] [Climax]
പിന്നിൽ എന്ന്. മനസിലായോ രണ്ടു പേർക്കും?
അലനും ജോയും ഒരുമിച്ചു സമ്മതം മൂളി....
അപ്പോഴേക്കും അലൻ്റെ തറവാട്ടു മുറ്റത്തു ഒരു കാർ വന്നു നിന്നു... ഒരു ചുവപ്പ് കളർ റേഞ്ച് റോവർ ഇവോക്....
തൻ്റെ ഡാഡി യും മമ്മി യും ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നത് കൗതുകത്തോടെ നോക്കി നിന്നു അലനും ജോ യും, കൂടെ ചെറിയ ഒരു അസൂയയും അനിഷ്ടവും.
നാല് പേരും പുറത്തു സിറ്റ് ഔട്ട് ലേക്ക് ഇറങ്ങി വന്നു, തങ്ങളുടെ അതിഥിയെ സ്വീകരിക്കാൻ.
ഡ്രൈവർ സീറ്റ് ൽ സൺഗ്ലാസ് വച്ച ഒരു ലേഡി ഇരിക്കുന്നത് ഫ്രണ്ട് ഗ്ലാസ് ലൂടെ അലന് കാണാൻ സാധിച്ചു - വ്യക്തത ഇല്ലാത്ത ഒരു കാഴ്ച.
മമ്മിയും ഡാഡിയും കാർ നു അടുത്തേക്ക് ഇറങ്ങി ചെല്ലുന്നത് അലൻ കണ്ടെങ്കിലും, അവനിൽ, ഒരുപാട് കേട്ടിരിക്കുന്ന ആ ആൾ, അത് ആര് ആണ് എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു മുന്നിൽ നിന്നത്. അലനിൽ മാത്രം അല്ല ജോ യിലും.
ഡ്രൈവർ സീറ്റ് ൽ നിന്നും സൺഗ്ലാസ് ഊരി മാറ്റി, കാർ ൻ്റെ എൻജിൻ ഓഫ് ചെയ്തു കൊണ്ട് പുറത്തിറങ്ങിയ രൂപം കണ്ടു അലനും ജോ യും വായ പൊളിച്ചു നിന്നു. ഗോതമ്പ് നിറം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും, വെണ്ണ തോൽക്കും ഉടൽ എന്ന് പറയില്ലേ, അത് അന്വർഥമാക്കിയ രൂപം. ഒട്ടും അധികം വണ്ണം ഇല്ലാതെ വെളുത്തു മെലിഞ്ഞ, ആവശ്യത്തിന് പൊക്കം ഉള്ള, ആരെയും ഒറ്റ നോട്ടത്തിൽ കീഴടക്കുന്ന സൗന്ദര്യം. വളരെ സിമ്പിൾ ആയിട്ടുള്ള കറുപ്പും ചുവപ്പും ഇടകലർന്ന ബോർഡർ ഓട്
💬 Comments
View all comments