Chapter Title : ജീവിത സൗഭാഗ്യം 8 [മീനു]
സിദ്ധു ൻ്റെ കൂടെ വിട്ടത് കൊണ്ട്. ക്ഷമ നശിച്ചിട്ട് അവൾ നിമ്മിയെ വിളിച്ചു.
നിമ്മി: പറ ഡീ...
മീര: എവിടാ?
നിമ്മി: ഞാൻ ഇതാ ഫ്ലാറ്റ് ലേക്ക് നടക്കുന്നു.
മീര: സിദ്ധു എവിടാ?
നിമ്മി: അവൻ എന്നെ ഡ്രോപ്പ് ചെയ്തിട്ട് ഇപ്പോ അങ്ങ് പോയതേ ഉള്ളു. എന്താടീ?
മീര: ഹേയ്.. ചോദിച്ചു എന്നെ ഉള്ളു...
നിമ്മി: എന്താടീ... ഞാൻ അടിച്ചോണ്ട് പോയി എന്ന് വിചാരിച്ചോ നീ?
മീര: അവൻ അങ്ങനെ ഒന്നും പോരില്ല എന്ന് എനിക്ക് അറിയാം.
നിമ്മി: പിന്നെ എന്താ ഒരു വിളി ഇപ്പോ.
മീര: എന്നാലും ഒരു പൊസ്സസ്സീവ്നെസ്സ്...
നിമ്മി: എന്റെ കള്ളീ... എനിക്ക് മനസിലായി. സത്യം പറഞ്ഞാൽ എനിക്ക് അവനെ ഇഷ്ടപ്പെട്ടു. നിന്നെ ചതിക്കാൻ പറ്റാത്തത് കൊണ്ടാ. അല്ലെങ്കിൽ ഞാൻ അവനെ വളച്ചെടുത്തേനേ.
മീര: നീ ആള് വില്ലത്തി ആണെന്ന് എനിക്ക് അറിയാല്ലോ. അതാണല്ലോ ഞാൻ ഇപ്പോ വിളിച്ചത്.
നിമ്മി: ഹ്മ്മ്... അല്ലെടീ... നിൻ്റെ മറ്റവൻ എന്തിയെ... അലൻ....
മീര: ഇന്ന് കുറെ ഹായ് ഉണ്ടാരുന്നു. ഞാൻ റെസ്പോണ്ട് ചെയ്തില്ല.
നിമ്മി: സിദ്ധു എന്ത് പറഞ്ഞു അവനെക്കുറിച്ചു?
മീര: സിദ്ധു അതൊക്കെ കാഷ്വൽ ആയി എടുത്തു. എന്നോട് ഹാൻഡിൽ ചെയ്താൽ മതി എന്ന് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ മാത്രേ അവൻ ഇടപെടൂ.
നിമ്മി: അത് കറക്റ്റ് പോളിസി ആണ്. നീ ഒന്ന് പറഞ്ഞു നോക്കാൻ വയ്യാരുന്നോ സിദ്ധു നോട്? അലൻ നെ ഒന്ന് കറക്കിയല്ലോ എന്ന്? കിട്ടിയാൽ ഒരു ബിസിനസ് മാഗ്നെറ് ആണ്.
മീര: അതൊക്കെ ചിലപ്പോ സിദ്ധു സമ്മതിക്കും എന്ന്
💬 Comments
View all comments