Chapter Title : ജീവിതം ഇങ്ങനെയും [white forest]
.നിഷ്കളങ്ക സ്നേഹം ഞാൻ അറിഞ്ഞത്,അനുഭവിച്ചത് അത് ഇവിടെ നിന്ന് ഈ ഹൃദയത്തിൽ നിന്നും മാത്രമാണ് ഒരമ്മയുടെ സുഹൃത്തിന്റെ കാമുകിയുടെ ഭാര്യയുടെ മകളുടെ
എല്ലാവിധ സ്നേഹവും ഞാൻ അറിഞ്ഞു .ഒരുപെണ്ണിനു മാത്രമേ എല്ലാം തരാൻ കഴിയു എന്ന് ഞാൻ തിരിച്ചറിഞ്ഞത് ഈ സ്നേഹം കണ്ടാണ് . ആണിന് എത്ര ശ്രമിച്ചാലും ഇത്ര സ്നേഹം നല്കാൻ കഴിയില്ല
നല്ല അച്ഛനാകാൻ കഴിയുമായിരിക്കും ഭർത്താവാകാൻ കഴിയുമായിരിക്കും മകനാകാൻ കഴിയുമായിരിക്കും കാമുകനാകാൻ കഴിയുമായിരിക്കും പക്ഷെ എല്ലാം ഒരുമിച്ചു സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല , എല്ലാ പെണ്ണിനും കഴിയുമെന്നും ഞാൻ കരുതുന്നില്ല , അങ്ങനെ കഴിയുന്നവരും ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കി .
സത്യത്തിൽ നിങ്ങളെ തിരിച്ചറിയാതെ പോയവർ സ്വർഗം എന്താണെന്ന് മനസ്സിലാക്കാതെ സ്വർഗ്ഗത്തിനുവേണ്ടി ആഗ്രഹിക്കുന്നവർ ആണ് . നിങ്ങളുടെ മൂല്യം കരുത്തും സ്നേഹവും അവർക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല . എന്തല്ലാമാണ് അവർ നഷ്ടപ്പെടുത്തിയത് നല്ലൊരു അമ്മയെ നല്ലൊരു ഭാര്യയെ നല്ലൊരു മകളെ ....
അതിനുമുപരി നല്ലൊരു വേലക്കാരിയെ എന്ന് കൂടി പറ
അവർ ചെയ്ത അല്ലെങ്കിൽ അവരെ പോലെ പലരും ചെയുന്ന ഏറ്റവും വലിയ തെറ്റാണ് നിങ്ങളെപോലുള്ളവരെ കാണാതെ നിങ്ങളുടെ മനസ്സറിയാത്ത നിങ്ങളുടെ സ്നേഹം തിരിച്ചറിയാതെ അടുക്കള എന്ന ഇരുട്ടറയിൽ
നാലുചുവരുകൾക്കിടയിൽ തളച്ചിട്ടു സ്വയം സ്നേഹം നിഷേധിക്കുന്നത് .
എല്ലാവരും അങ്ങനെ ആവണമെന്നില്ല
ഇല്ല പക്ഷെ ചിലരെങ്കിലും അങ്ങനെ ഉണ്ട് ...കാണാതെ പോകുന്ന അറിയാതെപോകുന്ന നിഷ്കളങ്ക മനസ്സിനെ അവരുടെ നിർമലമായ സ്നേഹത്തെ
അതൊക്കെ പോട്ടെ നമ്മൾ എങ്ങനെ അടുത്ത് എന്ന് നിനക്ക് ഓർമ്മയുണ്ടോ
മറക്കാൻ കഴിയുമോ
എന്ന പറ
എന്റെ മുത്തിനറിയില്ലേ
അവസാനിച്ചിടത്തുന്നു
💬 Comments
View all comments