0%

Chapter Title : ജീവിതം ഇങ്ങനെയും [white forest]

Author : Kambikathakal Read All Parts 314

കണ്ടു കഴിഞ്ഞു എന്നെയും മനോജിനെയും ഡോക്ടർ കാബിനിലേക്കു വിളിച്ചു . എല്ലാ കാര്യവും തുറന്നു പറഞ്ഞു . എന്റെ രണ്ടു കിഡ്‌നിയും പോയി , മാറ്റിവച്ചാൽ

ഇനിയും ജീവിക്കാനുള്ള സാധ്യതകൾ ഏറെയാണ് , സാമ്പത്തികമായി ഏറെ ചിലവുണ്ട് അതിലുമുപരി

അനിയോജ്യമായ ഒരാളുടെ കിഡ്നി ലഭിക്കാനാണ് പ്രയാസം .മനോജിന്റെ കിഡ്നി എനിക്ക് ചേരുമോ എന്ന്

പോലും അയാൾ ഡോക്ടറോട് ചോദിച്ചില്ല എന്റെ മക്കൾ ഇതറിഞ്ഞു അവരും ചോദിച്ചില്ല . അധികകാലം ജീവിച്ചിരിക്കാൻ സാധ്യതയില്ലാത്ത ഒരാൾക്ക് വേണ്ടി എന്തിനു തങ്ങളുടെ ജീവിതം വെറുതെ നഷ്ടപെടുത്തണം

അവർ ചിന്തിച്ചത് ആ വഴിക്കാണ് . അവർ സമ്മതിച്ചാലും ഞാൻ സമ്മതിക്കുമായിരുന്നില്ല എന്നാലും അവരുടെ

ആ ഒരു വാക്ക് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു .ഇത് നേരെ മറിച്ചായിരുന്നെങ്കിൽ ഞാൻ എന്റെ ജീവൻ തന്നെ

അവർക്കായി നൽകുമായിരുന്നു .നീയും എന്നെ പറ്റിച്ചു , നിന്റെ ശരീരത്തിൽ നിന്നാണ് എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കിലായിരുന്നു ..

അതെനിക്കറിയാമായിരുന്നു അതുകൊണ്ടാണ് ഞാൻ ഡോണർ മറ്റൊരാളാണ് എന്ന് പറഞ്ഞത്

വേണ്ടായിരുന്നു

അത് കൊണ്ടെന്താ ഇതിപ്പോ മറ്റാരുടെയും അല്ലല്ലോ നമ്മൾ ഒന്നാണ് ഒരേമനസ്സുള്ളവർ ഇപ്പൊ ഒരേമെയ്യും

ഈശ്വരൻ ആർക്കും എപ്പോഴും സങ്കടം മാത്രം നൽകില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു , പക്ഷെ എന്റെ ജീവിതത്തിൽ സന്തോഷം ഇനിയും വരുമെന്ന് അന്ന് ഞാൻ ചിന്തിച്ചിരുന്നില്ല . എന്റെ ധാരണകൾ തെറ്റാണെന്നു കാലം തെളിയിച്ചു . ഒരുപാടു കഷ്ടതകൾ അനുഭവിച്ചു അതെല്ലാം ഈ സന്തോഷത്തിനാണെന്നു എനിക്കന്ന്

അറിയില്ലായിരുന്നു .

കഷ്ടതയുടെ കാലം കഴിഞ്ഞു മുത്തേ . ജീവിക്കുന്ന കാലമത്രയും നമ്മൾ സന്തോഷത്തോടെ ജീവിക്കും . അല്ലെങ്കിലും ഈ

💬 Comments

View all comments