0%

Chapter Title : ജീവിതം മാറിയ വഴി [SG]

Author : Kambikathakal Read All Parts 3.6K

മെസ്സേജുകൾ കണ്ടപ്പോൾ അവൾ ജോഷിചായന്റെ കൂടെ ആയിരുന്നു എന്ന് തോന്നി. അവൾ കുളികഴിഞ്ഞ് ബാത്റൂമിൽ നിന്ന് ഇറങ്ങുന്ന സൗണ്ട് കേട്ടപ്പോൾ ഞാൻ പെട്ടെന്ന് ഫോൺ അവിടെ തന്നെ വച്ചിട്ട് തിരിച്ചു ടേബിളിന്റെ അടുത്തേക്ക് പോയി.

സോഫി വന്നിട്ടു ഫോൺ നോക്കി എന്നിട്ടു പെട്ടെന്നു തന്നെ ഫോൺ എടുത്തു റൂമിൽ പോയി. എനിക്കു ആകെ സംശയം ആയി. കുറച്ചു കഴിഞ്ഞു മുടിയെല്ലാം ചീകി അവളെ ഫുഡ് കഴിക്കാൻ വന്നു. കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് ഓഫീസിൽ ഇന്നു എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. അവൾ ഓഡിറ്റിംഗ് തിരക്കുകൾ ആണെനും നിന്നു തിരിയാൻ സമയം ഇല്ലായിരുന്നു എന്നൊക്കെ പറഞ്ഞു.

ബർത്തഡേ ആരും വിഷ് ചെയ്തില്ലേ എന്ന് ചോദിച്ചപ്പോൾ അതൊക്കെ ആരറിയാനാണ് എന്ന് പറഞ്ഞു. ഇത് കേട്ടതോടെ അവളെ എന്നിൽ നിന്നും എന്തൊക്കെയോ മറയ്ക്കുന്നുണ്ട് എന്ന് എനിക്കു തീർച്ചയായി. വൈകുന്നേരം അവൾ ഉറങ്ങിയതിനു ശേഷം അവളുടെ നോക്കാൻ ഞാൻ തീരുമാനിച്ചു. ഫുഡ് കഴിച്ചു കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകി വച്ച കഴിഞ്ഞപ്പോൾ ഞാൻ അവളോട് പ്രോജക്ടിന്റെ കുറച്ചു കാര്യങ്ങൾ നോക്കാനുണ്ടെന്നും അവളോട് കിടന്നോളാനും പറഞ്ഞു.

ഒരു മണിക്കൂറിനു ശേഷം ഞാൻ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവൾ നല്ല ഉറക്കമായിരുന്നു. ഞാൻ ഫോൺ എടുത്തിട്ട് ഓണാക്കാൻ നോക്കിയപ്പോൾ അത് ഫിംഗർ ലോക്ക് ചെയ്തു വച്ചിരിക്കുകയാണെന്ന് മനസ്സിലായി. ഞാൻ ഫോൺ കൊണ്ട് കട്ടിലിൽ കയറി കിടന്നു. എന്നിട്ട് ഫോൺ അവളുടെ കൈയുടെ അടുത്തു കൊണ്ടുപോയിട്ട് ഫോൺ ഓൺ ആക്കി. എന്നാൽ വാട്സ്ആപ്പ് നോക്കിയപ്പോൾ ജോഷിച്ചായ്യനുമായുള്ള ഒരു ചാറ്റും ഞാൻ കണ്ടില്ല. അവൾ അതെല്ലാം ഡിലീറ്റ് ചെയ്തു എന്ന്

💬 Comments

View all comments