0%

Chapter Title : ജീവിതം മാറിയ വഴി [SG]

Author : Kambikathakal Read All Parts 3.6K

വെറുതെ വിഷമിപ്പിക്കരുത് എന്നും പറഞ്ഞു. ഈ കാര്യത്തിൽ ഞാൻ എന്ത് തീരുമാനമെടുത്താലും അവളെന്നെ പൂർണമായി സപ്പോർട്ട് ചെയ്യും എന്നുപറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. അതുപോലെ സോഫിക് ഒരു സംശയത്തിനും ഇട കൊടുക്കാതെ വേണം വീട്ടിൽ പെരുമാറാൻ എന്നും എന്നോട് പറഞ്ഞു. കുറച്ചുനേരം അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി.

ഞാൻ ഓഫീസിൽ നിന്നും വീട്ടിൽ ചെന്നപ്പോൾ സോഫി വന്നിട്ടുണ്ടായിരുന്നു. എനിക്ക് ചായ ഇട്ടു തന്നിട്ട് അന്നത്തെ വിശേഷങ്ങളെല്ലാം ഞങ്ങൾ സംസാരിച്ചു. അതുകഴിഞ്ഞ് നാട്ടിൽ പോകുന്നതിന്റെ പാക്കിംഗ് എല്ലാം തീർത്ത് ഞങ്ങൾ കിടന്നുറങ്ങി.

പിറ്റേന്ന് എയർപോർട്ടിൽ എന്നെ യാത്രയാകാൻ സോഫിയോടൊപ്പം ജോഷിയച്ചായനും വന്നിരുന്നു. അദ്ദേഹം യാത്രയിൽ എന്നോട് വീടുപണിയുടെയും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഒരു മൂത്ത ചേട്ടനെപോലെ ഉപദേശങ്ങൾ തന്നുകൊണ്ടിരുന്നു. എന്നോട് അദ്ദേഹം സോഫി ഒറ്റയ്ക്കാണെന്ന് ഓർത്ത് വിഷമിക്കേണ്ട എന്നും അദ്ദേഹം വേണ്ടപോലെ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞപ്പോൾ എനിക്കു സത്യം പറഞ്ഞാൽ എന്റെ സംശയം വെറുതെ ആണെന് തോന്നി.

ഞാൻ ചെക്കിങ് എല്ലാം ചെയ്തിട്ടു സോഫിയോടും അച്ചായനോട് യാത്ര പറഞ്ഞു അകത്തേക്കു പോയി. രണ്ടു ബിയറും കഴിച്ചു ഫ്ലൈറ്റിൽ കേറിയത്‌ കൊണ്ട് ഞാൻ നല്ലപോലെ ഉറങ്ങി. എയർപോർട്ടിൽ എന്നെ സ്വീകരിക്കാൻ കൂട്ടുകാർ വന്നിട്ടുണ്ടായിരുന്നു. അവരോടൊപ്പം വർത്തമാനം ഒക്കെ പറഞ്ഞ് ഞാൻ നാട്ടിലെത്തി. ഒന്ന് ഫ്രഷ് ആയതിനു ശേഷം വീടിന്റെ പണികൾ ഒക്കെ പൊയ്ക്കണ്ടു. കോൺട്രാക്ടർ വളരെ വൃത്തിയായി ആത്മാർത്ഥതയോടെ പണികളെല്ലാം നടത്തുന്നുണ്ടായിരുന്നു.

എല്ലാം ഒന്നു നോക്കി കണ്ടതിനുശേഷം ഞാൻ വീട്ടിലെത്തി നിഷയെ വിളിച്ചു. നിഷ അവളുടെ വീട്ടിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ

💬 Comments

View all comments