Chapter Title : ജീവിതം മാറ്റിയ യാത്ര 3 [Mahesh Megha]
തരളിതമായി.
അനുജത്തി ഡിഗ്രി രണ്ടാം വര്‍ഷമാണ്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ അവളുടെ വിവാഹം. കയ്യില്‍ പത്തിന്റെ കാശില്ല. കടമെടുത്താല്‍ പോലും എങ്ങിനെ തിരിച്ചടയ്ക്കുമെന്നറിയില്ല. മുന്നിലുള്ളത് കരകാണാത്ത കടല്‍ പോലുള്ള ജീവതമാണ്. ഈ വഞ്ചി ഒരു കരയിലും അടുപ്പിക്കാനാവുമെന്ന് തോന്നുന്നില്ല. ഒറ്റയ്ക്ക് തുഴയുന്നവന്റെ ദുരിതം ആരറിയാന്‍.
നടുക്കടലില്‍ പായവഞ്ചിയില്‍ തനിച്ചായിപ്പോയവന്റെ അവസ്ഥയാണ് തനിക്ക്. ചുട്ടുപൊള്ളുന്ന വെയിലിനിടയില്‍ എവിടെ നിന്നോ ഒരു തണുത്ത കാറ്റ് വന്ന് ശരീരത്തെ ആകെ തണുപ്പിച്ച് പോയിരിക്കുന്നു. ആ തണുത്ത കാറ്റായിരുന്നു ഇന്നലെ വൈകീട്ട് മുതല്‍ ഈ നിമിഷം വരെ എന്നെ തഴുകിക്കൊണ്ടിരുന്നത്...കട്ടിലില്‍ ഇരുന്ന് കൊണ്ട് ആലോചിക്കുന്നതിനിടയില്‍ എപ്പോഴോ ഉറങ്ങിപ്പോയി.
മുറ്റത്ത് ജീപ്പിന്റെ ശബ്ദം കേട്ടപ്പോഴാണ് ഉറക്കം ഞെട്ടിയത്.
ഹൃദയത്തില്‍ വീണ്ടും ആഹ്ലാദത്തിന്റെ പെരുമ്പറ മുഴങ്ങി. ചെറിയ ഒരു കുസൃതി ഒപ്പിക്കാനാണ് തോന്നിയത്. ഓടിപ്പോയി വാതിലിന്റെ കൊളുത്ത് എടുത്ത് വെച്ചു. വാതിലിനോട് ചേര്‍ന്ന് ജനവാതിലിന്റെ കര്‍ട്ടനുണ്ട്. അതിന്റെ പുറകിലേക്ക് മാറി ഒളിച്ച് നിന്നു.
' മാഡം, വൈകീട്ട് എത്ര മണിക്ക് വരണം' ഭവ്യതയോടെയുള്ള ഡ്രൈവറുടെ ചോദ്യം കേള്‍ക്കാം.
' താന്‍ വരണ്ട, ആവശ്യമുള്ളപ്പോള്‍ ഞാന്‍ വിളിച്ചോളാം' പരുഷമായ ആജ്ഞാസ്വരത്തിലുള്ള സംസാരം തന്നെ.
കോളിംഗ് ബെല്ലടിച്ചു. ഞാന്‍ തുറക്കാന്‍ പോയില്ല. ജനവാതിലിന്റെ കൂളിംഗ് ക്ലാസ്സിനുള്ളിലൂടെ എനിക്ക് പുറത്തെ കാഴ്ച വ്യക്തമായി കാണാം.
വീണ്ടും ഒന്നുകൂടി കോളിംഗ് ബെല്ലടിച്ചു. വാതിലിന് നേരെ തന്നെ ആകാംക്ഷയോടെ നോക്കി നില്‍ക്കുന്ന ചേച്ചിയുടെ മുഖത്ത് പെട്ടെന്ന് ആശങ്കയുടെ കാര്‍മേഘം ഉരുണ്ട് കൂടുന്ന കാഴ്ച.
ഞാന്‍ തുറന്നിട്ട വാതില്‍ കാറ്റത്ത് അല്‍പ്പം ഉള്ളിലേക്ക് തുറന്നിരിക്കുന്നു. പോലീസ് ബുദ്ധിയല്ലേ, പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. ഒരു
💬 Comments
View all comments