Chapter Title : ജീവിതം മാറ്റിയ യാത്ര 4 [Mahesh Megha]
പോവുകയാണല്ലേ'
' അടുത്തല്ലേ ചേച്ചീ, അവധി കിട്ടുമ്പോള്‍ ഞാന്‍ ഓടിവരാം'
' ഇല്ല, നീ വരില്ല, നീ എന്നെ കളിപ്പിച്ച് പോവുകയാണ്' അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.
' ഇല്ല ചേച്ചീ, ഞാന്‍ വരും, അടുത്ത ദിവസം തന്നെ ഓടിവരും, എന്റെ മുത്തിനെ കാണാന്‍ '
' ഇല്ല, നീ വരില്ല, നീ എന്നെ കബളിപ്പിക്കുകയാണ്, അല്ലെങ്കില്‍ നീ എന്റെ നമ്പര്‍ വാങ്ങുമായിരുന്നു, എന്നെ വിളിക്കുമെന്ന് പറയുമായിരുന്നു...'
ദൈവമേ, അപ്പോഴാണ് ഞാനതോര്‍ത്തത്, ഇത്രനേരം ഒരുമിച്ചിരുന്നിട്ടു, ചേച്ചിയുടെ നമ്പര്‍ ഞാന്‍ വാങ്ങിയില്ല...ചേച്ചി എന്റെ നമ്പറും വാങ്ങിയിട്ടില്ല, അത് പക്ഷെ മനപ്പൂര്‍വ്വമാണ് ഞാന്‍ ചോദിക്കുമോ എന്നറിയാനുള്ള തന്ത്രമായിരുന്നു.
ഞാനാകെ വല്ലാതെയായി. എന്താണ് പറയേണ്ടതെന്നറിയില്ല. വീടിന് പുറത്തായതിനാല്‍ കെട്ടിപ്പിടിച്ചൊന്ന് മാപ്പ് ചോദിക്കാന്‍ പോലും സാധിക്കില്ല.
'ഡാ, ഞാന്‍ വെറുതെ നിന്നെ ദേഷ്യം പിടിപ്പിച്ചതാ, എനിക്കറിയാം നീ മറന്നതാണെന്ന്, ഇനി നീ വന്നില്ലെങ്കില്‍ നിന്നെ ഞാന്‍ നിന്റെ ഓഫീസില്‍ വന്ന് പിടിച്ചോളും, ഫുള്‍ അഡ്രസ്സ് നിന്റെ ഫേസ്ബുക്കില്‍ തപ്പിയെടുത്തിട്ടുണ്ട്, കേട്ടോടാ പൊട്ടന്‍ കൊണാപ്പാ....' കള്ളച്ചിരിയോടെ അത്രയും പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായത്.
പുറത്തിറങ്ങി തിരിഞ്ഞ് നിന്ന് കൈവീശി യാത്ര പറയുമ്പോഴേക്കും ഒരു ഓട്ടോറിക്ഷ വന്നു. അതില്‍ കയറി യാത്ര തുടര്‍ന്നു.
****************************************************
ഫോണിലൂടെയുള്ള സംസാരം പതിവായി മാറി. തുടക്കം പൂര്‍ണ്ണമായും സെക്‌സ് മാത്രമായിരുന്നെങ്കില്‍ പിന്നെ പിന്നെ അത് കുറഞ്ഞു, പ്രണയസല്ലാപങ്ങളിലേക്ക് വഴിമാറി. ഇടയ്ക്ക് ഒന്ന് രണ്ട് ശനിയാഴ്ച നാട്ടില്‍ പോകാതെ ചേച്ചിയുടെ അടുത്തേക്ക് പോയി. കാര്യങ്ങളൊക്കെ നല്ല രീതിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അറിയാവുന്നതുകൊണ്ട് ഞാന്‍ ചോദിക്കാതെ തന്നെ ചേച്ചി എന്നെ നന്നായി
💬 Comments
View all comments