0%

Chapter Title : ജീവിതം മഹാസാഗരം 2

Author : kkstories Read All Parts 239

കരയിക്കല്ലേ" എന്ന് പറഞ്ഞു അവൻ എഴുന്നേറ്റ് പോയി അവൾ  ഉള്ളിൽ ഉള്ള വലിയ സങ്കടങ്ങൾ ഒതുക്കിയാണു മറ്റുള്ളവരോട് ചിരിക്കുന്നത് ആ അവൾക്കു കിട്ടാതെ പോയ സ്നേഹം നൽകാൻ എന്റെ മനസ് പറഞ്ഞുകൊണ്ടേ ഇരുന്നു എങ്ങനെ എങ്കിലും അവളെ സ്വന്തമാക്കാൻ എനിക്ക് തോന്നി സ്നേഹമാണോ അതോ കാമമാണോ സഹതാപം ആണോ എന്ന് മനസിലാകുന്നില്ല ഉച്ചയ്ക്ക്  ലഞ്ച് ബ്രേക്ക്‌ന് ഞാനും സാലിയും  പുറത്തേക്ക് ഭാഗ്യം എടുത്തു പോയി അവന്റെ മറ്റു കൂട്ടുകാര് കൂടെ ഉണ്ടായിരുന്നു എല്ലാവരും നമുക്ക് പറ്റിയ ടീം തന്നെ എല്ലാവരും ആയി വേഗം കമ്പനി ആയി ................ അന്ന് ക്ലാസ്സിൽ കഴിഞ്ഞു മിഥുനെ കൂടി ഞാൻ നടക്കുമ്പോൾ അവന്റെ അടുത്തു എല്ലാം പറഞ്ഞു അവൻ അറിയാത്ത ഒരു രഹസ്യവും എനിക്ക് ഇല്ല തിരിച്ചും അങ്ങനെ തന്നെ ആണ് അന്ന് വീട്ടിൽ എത്തിയപ്പോൾ എന്റെ അമ്മാവന്റെ മക്കൾ അവിടെ ഉണ്ടായിരുന്നു അവർ ഇടയ്ക്കു ഇടയ്ക്കു വരാറുണ്ട്. അമ്മാവനു രണ്ടു മക്കൾ ആണ് എന്റെ കൂടെ തന്നെ ഉള്ള മൂത്ത മകൾ ഹർഷയും  ഇളയ മകൻ ഹരിയും  ഞങ്ങളെക്കാൾ 4 വയസിനു താഴെ ആണ് അവൻ. ഞാൻ വന്നു കേറിയപ്പോൾ ഹരി ടീവിയിൽ കാർട്ടൂൺ കാണുകയാണ്. അവൻ ഒരു നാണം  കുണുങ്ങി ആണ് എന്നെ കണ്ടപ്പോൾ അവൻ ഒന്ന് ചിരിച്ചു "നീ ഒറ്റയ്ക്കാണോ വന്നത് " "അല്ല ചേച്ചിയും ഉണ്ട്" അവൾ എവിടെ? ഏട്ടന്റെ റൂമിലേക്ക്‌ പോയിട്ടുണ്ട് അത് കേട്ടപ്പോൾ തന്നെ ഞാൻ അവിടെ നിന്നു വേഗം മുറിയിലേക്ക് പോയി അവൾ വന്നാൽ പിന്നെ എനിക്ക് ഒരു മനസമാധാനവും ഇല്ല

💬 Comments

View all comments