0%

Chapter Title : ജീവിതം നദി പോലെ…10 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.3K

ഷോപ്പ്... സമയ്യ... ഐഷു... മ...."

"ഐഷു..."

"കിട്ടിയോ?"

"യെസ് ഐഷു ആണ് അവളെ കൂട്ടുകാരി എന്ന് പറഞ്ഞു പരിചയപ്പെടുത്തിയത്..."

"എവിടെ വച്ചു?"

"ആഷിക്കിന്റെ ഷോപ്പിനടുത്തു വച്ചു..."

"ഡീറ്റെയിൽസ് ഓർത്തു നോക്ക്..."

"ആഷിക്കിനെ കാണാൻ പോയപ്പോൾ ഐഷുനെ കണ്ടു. ഇവളെ കൂട്ടുകാരി എന്ന് പരിചയപ്പെടുത്തി. പിന്നെ കാറിൽ കേറി പോയി."

"കാറിലോ?"

"ആ ഒരു വെള്ള സ്വിഫ്റ്റിൽ..."

"ങ്ങേ.. വണ്ടി ഏതാ?"

"വേളള സ്വിഫ്..... 🙄🙄🙄 മൈര്... ഞാൻ ഇതെന്താ ഓർക്കാഞ്ഞത്..."

"ഐഷു.. കൂട്ടുകാരി.. വെള്ള സ്വിഫ്റ്റ്... ഈ വണ്ടി ആണോ അബ്ദുക്കയുടെ കഥയിലും..."

"ഒരു മിനിറ്റ്... എനിക്ക് ഏതാണ്ട് കാര്യങ്ങൾ പിടികിട്ടി.."

"എന്ത്..?.."

"അനസ് ആൻഡ് ടീം ആണ്. അബ്ദുക്ക ഒന്നുകിൽ അവരുടെ കൂടെ അല്ലെങ്കിൽ അവൻമാർ പുള്ളിയെ ഭീഷണിപെടുത്തിയിരിക്കുന്നു...."

"എങ്ങനെ?"

"സീന പറഞ്ഞില്ലേ ഐഷുവിന് മുൻപ് അനസ് വേറൊരു പെണ്ണിനെ കൊണ്ട് വന്നു വീഡിയോ എടുത്തെന്ന്.. ഐഷുന്റെ വീഡിയോയും അവന് മറ്റെന്തിനോ ആണെന്ന് സീനയോട് പറഞ്ഞെന്ന് ആഷിക് പറഞ്ഞില്ലേ.. ഇതെല്ലാം കൂട്ടി വായിച്ചാൽ അനസ് ആൻഡ് ടീം തന്നെ. പക്ഷേ ഇത് ഒറ്റക്ക് ചെയ്യാനുള്ള സെറ്റപ്പ് അവന് ഇല്ലാത്തതിനാലും, ആ പെണ്ണ് അയാളുടെ മരുമോൾ ആയതിനാലും ഇതെല്ലാം അബ്ദുക്കയുടെ അറിവോടെ ആകാൻ ആണ് കൂടുതൽ സാധ്യത."

"അല്ല അങ്ങനെ ആണെങ്കിൽ അവളുടെ (മരുമോളുടെ ) വീഡിയോ അയാൾ എന്തിനു എടുക്കണം?"

"അത് അനസൊരു സ്വന്തം സേഫ്റ്റി നോക്കി ചെയ്തതാവും.."

"ഇങ്ങനെയാവാൻ സാധ്യതയില്ലാതില്ല.."

"എന്ത് ചെയ്യും?.."

"ആഷിക്നെ വിളിക്കുക.. ഐഷുന്റെ കാര്യത്തിന് വേണ്ടി എന്ന രീതിയിൽ എന്നിട്ട് അനസ് എവിടെയുണ്ട് എന്ന് കണ്ടെത്തുക ബാക്കിയൊക്കെ വഴിയേ..."

-------------------------------------------------------------

💬 Comments

View all comments