ജീവിതം നദി പോലെ…11 [Dr.wanderlust]
📝 Ongoing
👁 215253 views ❤ 442 likes 💬 8 comments
ജീവിതം നദി പോലെ 11
Jeevitham Nadipole Part 11 | Author : Dr.Wanderlust
[ Previous Part ] [ www.kkstories.com ]
കഴിഞ്ഞ ഒരാഴ്ച ഞാൻ ശരിക്കും ഓട്ടത്തിൽ ആയിരുന്നു. ആരെയും കൂടെ കൂട്ടാൻ പറ്റില്ല. ഒറ്റയ്ക്കു ഡീൽ ചെയ്യണം. സംഭവം നടന്നാൽ അവർ ചെയ്ത പോലെ ഹൈവേ റോബ്ബെറി ആയി മാത്രം വിശ്വസിക്കണം. മനസ്സിൽ പ്ലാനുകൾ സെറ്റ് ചെയ്യവേ ഫോൺ റിങ് ചെയ്തു. ആഷിക്കാണ്.
"പറയെടാ..."
"ഡാ ഞാൻ അന്വേഷിച്ചു അനസ് ഇവിടെ ഇല്ല. മറ്റേ സീൻ ഒന്നുമില്ല എന്ന് തോന്നുന്നു."
"അത് നിനക്ക് എങ്ങനെ ഉറപ്പിക്കാൻ പറ്റും.?"
"ഡാ അവൻ ഇപ്പോൾ വേറെ ഏതോ ഉടായിപ്പ് കേസിൽ ആണ്. ആ പേട്ടക്കാരൻ സക്കീറിന്റെ മരുമോൻ കബീർ ഒക്കെ ആയി എന്തോ ഡീൽ ആണെന്ന് തോന്നുന്നു."
"അതാരാ?"
"ഡാ ആ സ്വർണ്ണം പൊട്ടിക്കാൻ നടക്കുന്ന ബ്രോക്കർ ഇല്ലേ. നിനക്ക് അറിയാം, നമ്മൾ ഒരിക്കൽ വണ്ടി നോക്കാൻ പോയില്ലേ തൊടുപുഴയിൽ.."
"ഓഹ്ഹ് അയാളോ? അതിനു അയാൾക്ക് വണ്ടി കച്ചവടം അല്ലേ? "
"ഡേയ് അതൊക്കെ ഒരു മറ... ഇവിടെ പൊട്ടിക്കുന്ന സ്വർണ്ണം തമിഴ്‌നാട്ടിൽ മറിക്കുന്ന ഏജന്റ് ആണ് പുള്ളി. "
"അല്ല, അയാളും അനസും തമ്മിൽ എന്ത് ബിസിനസ്?"
"വല്ല പൊട്ടിച്ച സ്വർണവും മറിക്കാൻ ആവും."
"അതിനു അവൻ ഇങ്ങനെ കടയിൽ വരാതെ മുങ്ങി നടക്കണോ?"
"കൂടുതൽ ക്വാണ്ടിറ്റി ഉണ്ടാവും. അങ്ങനെ ഉള്ള കേസിൽ പുള്ളി നേരിട്ട് തേനിക്ക് പോകും..അല്ല നീ എന്തിനാ ഇതൊക്കെ അറിയുന്നത്.?"
"ഡാ ഐഷു പറഞ്ഞു ആരോ അവളെ ഫോളോ ചെയ്യുന്ന
💬 Comments
View all comments