0%

Chapter Title : ജീവിതം നദി പോലെ…16 [Dr.wanderlust]

Author : Dr.Wanderlust Read All Parts 2.2K

ഒന്ന്‌ പോകും, സമീറ ഷോപ്പിൽ പോയി തുടങ്ങിയതോടെ ആക്റ്റീവ് ആയി തുടങ്ങി. പിന്നെ വിവാഹ രെജിസ്ട്രേഷൻ ഞങ്ങൾ ഒന്ന്‌ നീട്ടി വച്ചു. സമീറയുടെ ഡിവോഴ്സ് പേപ്പറുകൾ ഇപ്പോഴും കോടതിയിൽ ആണ്. കൂടെ കൊച്ചിനെ പൂർണ്ണമായും വിട്ടു കിട്ടാനുള്ള കേസും ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ്. നമ്മുടെ കോടതികൾ അല്ലേ സമയമെടുക്കും..

https://imgur.com/a/WED6WoP

-------------------------------------------------------------

"അജൂ ഇതാ സ്റ്റോക്ക് റിപ്പോർട്ട്‌.." ജോളി എന്റെ നേർക്ക് പേപ്പേഴ്സ് നീട്ടി.
ഞാൻ അത് വാങ്ങി നോക്കി. പിന്നെ മേശയിലേക്ക് ഇട്ടു.
"ആർജെ സിൽക്സിന്റെ ഓർഡർ പോയോ?"
"അത് ഇല്ല..."
"ഇല്ലേ? അത് എന്താ?"
"അത് കുറച്ചു കൂടി ബാക്കിയുണ്ട്. "
"നിങ്ങളെന്താ തമാശ കളിക്കുവാ,? അവരുടെ സാധനം വന്നിട്ട് വേണം കൊല്ലത്തേക്ക് സാധനം അയയ്യ്ക്കാൻ. ഇന്ന് തന്നെ ആ ഓർഡർ പോകണം. "
"മ് ഹം" ജോളി തല കുലുക്കി.
"തല കുലുക്കിയാൽ പോര ജോളി. ഇന്ന് തന്നെ നടക്കണം." ഞാൻ കർശനമായി പറഞ്ഞു.
"Vj ഗ്രൂപ്പിന്റെ റിട്ടേൺ കൊടുത്ത ഗുഡ്‌സിന്റെ നോട് എവിടെ?" ഞാൻ അവരെ നോക്കി.
"അത്... അത്.." അവരൊന്നു വിക്കി.
"എന്താ... ചോദിച്ചത് കേട്ടില്ലേ????"
അവരൊന്നു വിയർത്തു.
"ഒന്ന്‌ പറ ജോളി.." ഞാൻ അവരെ നോക്കി ചൂടായി.
"അത് റിട്ടേൺ കൊടുത്തില്ല." അവരുടെ ശബ്ദം താന്നിരുന്നു.
ഞാൻ പേപ്പർ ഫയൽ എടുത്തു ഒറ്റ ഏറു, പിന്നെ ചാടി എഴുന്നേറ്റ്..
"കൊടുത്തില്ലന്നോ? പിന്നെ നിനക്കൊക്കെ എന്നതാ ഇവിടെ പണി..? 37 ലക്ഷം രൂപയുടെ സാധനം ആണ്.. "
"ഞാൻ വിൽസൺസ് ന്റെ ഓർഡർ ചെക് ചെയ്യാൻ പോയപ്പോൾ ആണ്അവരുടെ

💬 Comments

View all comments