Chapter Title : ജീവിതം നദി പോലെ…17 [Dr.wanderlust]
ആഴങ്ങളിൽ മുഴുകി. ഞാൻ അവളെ തന്റെ നെഞ്ചോട് ചേർത്തു, അവളുടെ മുടിയിൽ മുഖം അമർത്തി. “നിന്റെ ഈ സ്നേഹം... ഇതാണ് എന്റെ ജീവന്റെ തുടിപ്പ്,” ഞാൻ മന്ത്രിച്ചു.
"അജു, എനിക്കറിയാം നിന്റെ സ്നേഹം. പക്ഷേ, സ്നേഹം എന്നത് ഒരു പക്ഷിയെ കൂട്ടിലടയ്ക്കലല്ല, അതിനെ പറക്കാൻ വിടലാണ്. നിന്റെ ഈ വലയിൽ നിന്ന് നീ പുറത്ത് വരണം. എന്റെ കൂടെ, മിയയുടെ കൂടെ, നമുക്കൊരു പുതിയ ജീവിതം തുടങ്ങാം." അവൾ പ്രതീക്ഷയോടെ എന്നെ നോക്കി.
“നിന്റെ കൂടെ ഞാൻ ഒരു പുതിയ ജീവിതം തുടങ്ങും,” ഞാൻ പറഞ്ഞു. “ഞാൻ ഇക്കയോട് സംസാരിക്കും. ഞാൻ ഈ ബിസിനസ്സിൽ നിന്ന് പുറത്തുകടക്കും.”സമീറ എന്റെ കണ്ണുകളിലേക്ക് അവിശ്വസനീയതയോടെ നോക്കി.
“നിന്റെ ഈ തീരുമാനം... ഇത് എന്റെ ഹൃദയത്തിൽ ഒരു പ്രതീക്ഷ നിറയ്ക്കുന്നു. ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ട്.”അവൾ എന്നെ ഗാഡ്ഡമായി പുണർന്നു..
ഞാൻ അവളുടെ മൂർദ്ദ്ധാവിൽ ചുംബിച്ചു.
എന്നേക്കാൾ കുറച്ചു ഉയരം കുറവുള്ളതിനാൽ അവളുടെ ചൂട് ശ്വാസം എന്റെ കഴുത്തിൽ വീണുകൊണ്ടേയിരുന്നു. കണ്ണിൽ നോക്കി എന്തേയെന്ന് കുസൃതിയോടെ എന്തേയെന്ന് അവൾ ആഗ്യഭാവത്തിൽ ചോദിച്ചു.
"വല്ലാത്തൊരു തണുപ്പ് അല്ലേടി, മോളെ!"
"എന്നിട്ട് നിന്റെ ശ്വാസത്തിനെന്തൊരു ചൂടാണെടാ..."
"ആണോ.."
"മ്മ് ഹ് മം..."
ഞാൻ വലം കൈയെടുത്തു അവളെ എന്നിലേക്ക് ചുറ്റി വരിഞ്ഞു ചേർത്ത് നിർത്തി, അവളുടെ ശരീരത്തിന്റെ ചൂട് എന്നിലേക്ക് എത്തി തുടങ്ങി, അവളുടെ പുഞ്ചിരി മാറി പകരം അഴകാർന്ന ആ ചുണ്ടുകൾ എന്തിനോ വേണ്ടി ദാഹിക്കുന്നത് പോലെ തോന്നി, ശ്വാസത്തിന് പൊള്ളുന്ന ചൂട്, എന്റെ മുഖം അവളുടെ കൈകളാൽ തഴുകി കൊണ്ടു,
💬 Comments
View all comments