0%

Chapter Title : ജീവിതം നദി പോലെ…17 [Dr.wanderlust]

Author : Dr.Wanderlust Read All Parts 1.1K

കേട്ടു. എന്റെ ഹൃദയം തകർന്നു. ഞാൻ അവളെ സ്നേഹിക്കുന്നു, പക്ഷേ എന്റെ ജീവിതം, എന്റെ പദ്ധതികൾ—ഇതൊക്കെ അവളെ വേദനിപ്പിക്കുമോ? ഞാൻ ഫോൺ കട്ട്‌ ചെയ്തു.

-------------------------------------------------------------

രാത്രി പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു. ഫ്ലാറ്റിൽ മങ്ങിയ വെളിച്ചം മാത്രം. മേശപ്പുറത്ത് ഒരു വിസ്കി ബോട്ടിലും, കൈയിൽ പകുതി കാലിയായ ഗ്ലാസും. ഞാൻ സോഫയിൽ ചാരിക്കിടക്കുന്നു, കണ്ണുകൾ അലക്ഷ്യമായി മേൽക്കൂരയിലേക്ക് നോക്കുന്നു. മുറിയിൽ ഒരു വിചിത്രമായ നിശ്ശബ്ദത. പെട്ടെന്ന്, ഒരു ശബ്ദം—

"അജു, എന്താ, ഇന്ന് ഒറ്റയ്ക്കിരുന്ന് ബോധം കെടാൻ തീരുമാനിച്ചോ?"

ഒരു നിമിഷം ഞാനൊന്ന് ഞെട്ടി. പിന്നെ മനസ്സിലായി, ഓഹ് മനസാക്ഷി മൈരൻ.

ഞാൻ: (ചിരിച്ചുകൊണ്ട്) ഓ, നിന്നെ ഞാൻ മറന്നു! എന്റെ മനസാക്ഷി, എന്താ, ഇന്ന് എന്റെ കൂടെ ഒരു പെഗ് അടിക്കാൻ വന്നതോ?

മനസാക്ഷി: (നർമ്മത്തോടെ) ഞാൻ മദ്യം കഴിക്കാറില്ല, അജു. പക്ഷേ, നിന്റെ ഈ കുടിയും കോപ്പും കണ്ടിട്ട് എനിക്ക് തലവേദന വരുന്നുണ്ട്. എന്തിനാ, ഓരോ രാത്രിയും ഇങ്ങനെ?

ഞാൻ: (ഗ്ലാസ് കയ്യിൽ എടുത്ത് കറക്കിക്കൊണ്ട്) ഒന്ന് റിലാക്സ് ചെയ്യാൻ, മനുഷ്യാ... ഓ, സോറി, മനസാക്ഷി! ജോലി, ടെൻഷൻ, എല്ലാം കൂടെ... ഇതൊക്കെ ഇല്ലെങ്കിൽ ഞാൻ എങ്ങനെ ഉറങ്ങും?

മനസാക്ഷി: ഓഹ് റിലാക്സേഷൻ, അല്ലേ? (വ്യങ്ങ്യമായൊരു ചിരിയോടെ എന്നാൽ ഗൗരവത്തിൽ) എനിക്കറിയാം, അജു. നിന്റെ ഈ "റിലേക്സേഷൻ" എന്ന് പറയുന്നത്, നിന്റെ തെറ്റുകളെ മറയ്ക്കാൻ വേണ്ടി മാത്രമാണ്.

ഞാൻ : (മൗനമായൊന്ന് ചിരിച്ചു..)

മനസാക്ഷി :അല്ല, ഒന്ന് പറ, ഇന്ന് ആരെയാണ് നീ വേദനിപ്പിച്ചത്?

ഞാൻ: (ചിരി നിന്ന്, ഗൗരവത്തോടെ) എന്ത്? ഞാൻ ആരെയും

💬 Comments

View all comments