Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]
ഞാൻ ഫോണെടുത്തു.
"അഹ്, മോർണിംഗ്... എന്താണ് പണി?"
"നിന്നെ പോലെയൊക്കെ സമയത്ത് കൈ കഴുകിയിരുന്നാൽ ഒന്നും കഴിക്കാൻ പറ്റില്ലല്ലോ, അത് കൊണ്ട് രാവിലെ പാചകത്തിലാണ്."
" നിന്നോട് എത്ര പ്രാവശ്യം പറഞ്ഞു ഇവിടെ ഞങ്ങളുടെ കൂടെ മെസ്സിൽ വന്നു കഴിക്കാൻ. "
"അയ്യോ വേണ്ടേ.."
"ആ പോട്ട് എന്താണ് ഇന്നത്തെ പരിപാടി? "
"ഒന്നുല്ല, ഉച്ചക്ക് ഇക്കയുടെ വീട്ടിൽ പോകണം, ഫുഡ് അടിക്കണം, പോരണം... ദാറ്റ്സ് ഓൾ "
ഞാൻ ബ്രേക്ക് ഫാസ്റ്റ് പ്ളേറ്റ്ലേക്കാക്കിക്കൊണ്ട് പറഞ്ഞു.. ഫോൺ ചെവിയുടെയും, തോളിനുമിടയിൽ ഇറുക്കിക്കൊണ്ട്, ഒരു കൈയിൽ പ്ലേറ്റും, മറുകൈയിൽ കോഫിയുമായി ഞാൻ ടേബിളിലേക്ക് നടന്നു.
"ഓഹ്ഹ്... നമുക്കൊക്കെ ബിരിയാണി മാത്രം, നിനക്ക് മാത്രം വീട്ടിലേക്ക് സ്പെഷ്യൽ ക്ഷണം." അവന്റെ സ്വരത്തിൽ അസൂയ നിറഞ്ഞു..
"അതിനു കൈയിൽ ഇരുപ്പ് നന്നാകണം മോനെ.. നിന്നെയൊന്നും കുടുംബത്ത് കയറ്റാൻ കൊള്ളില്ലെന്ന് പുള്ളിക്കറിയാം ??" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഓഹ് ആയിക്കോട്ടെടെ നമ്മളൊക്കെ കോഴിയും, നീ മിസ്റ്റർ പെർഫെക്റ്റും ആണല്ലോ.. ഇന്നലെ പറഞ്ഞ കാര്യമെന്തായി? നീ വിളിച്ചോ സമീറയെ?"
ഓഹ്ഹ് അപ്പോൾ രാവിലെ ആകാംഷ സഹിക്കാൻ കഴിയാതെ വിളിച്ചതാണാശാൻ..
"ഇല്ലെടാ, ഇന്നലെ വന്നു ഒരു ബിയർ കൂടി അടിച്ചതോടെ ഞാൻ വീണുപോയി... പിന്നെ രാവിലെയാ കണ്ണു തുറന്നത് "
രാത്രി നടന്നതൊക്കെ എന്തായാലും ഇപ്പോൾ അവനോട് പറയാൻ പറ്റില്ല. അത് തല്ക്കാലം മറ്റൊരാളും ഇപ്പോൾ അറിയണ്ടയെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
"കോപ്പ്.. ഇന്നലത്തെ ഡയലോഗ് കേട്ടപ്പോൾ ഞാൻ കരുതി രാത്രി അവളെ വിളിച്ച് വളച്ചു രാവിലെ തന്നെ കാണാൻ പോകുമെന്ന്, അത്രയ്ക്ക് ആയിരുന്നല്ലോ
💬 Comments
View all comments