Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]
താഴെ സമീറയുടെയും..
ചുമ്മാതല്ല രാത്രി മാറിപ്പോയത്, sam - ൽ തുടങ്ങുന്ന ആ രണ്ടു പേരുകൾ മാത്രമേ എന്റെ ഫോണിൽ ഉള്ളു.. പേര് മാറ്റി സേവ് ചെയ്യണം, ഇല്ലെങ്കിൽ ഇനിയും പണികിട്ടും..
സമീറയുടെ നമ്പറിലേക്ക് call ചെയ്തു, ഡിസ്പ്ലേയിലേക്ക് ഒന്നു കൂടി നോക്കിയുറപ്പിച്ചു
സമീറ തന്നെ...
രണ്ടു, മൂന്ന് റിങ്ങുകൾക്ക് ശേഷം അവിടെ ഫോൺ എടുത്തു...
"ഹലോ അജൂ.."
കാതിൽ പതിഞ്ഞ ആ ശബ്ദത്തിന്ന് വല്ലാത്തൊരു മാധുര്യമുണ്ടെന്നെനിക്ക് തോന്നി. ഒപ്പമാ ശബ്ദത്തിലെ അത്ഭുതവും ഞാൻ തിരിച്ചറിഞ്ഞു..
"ഹായ്, സമീറ ഈദ് മുബാറക് "
"ഈദ് മുബാറക്... ഇതെന്തു പറ്റി?"
"എന്ത് പറ്റാൻ, നല്ലൊരു പെരുന്നാളല്ലേ വിളിച്ചൊന്നു വിഷ് ചെയ്യാമെന്ന് കരുതി "
"ഒരു മേസ്സേജിൽ കൂടി പോലും വിഷ് ചെയ്യാത്ത ആളാണ് ഇപ്പോൾ വിളിച്ച് വിഷ് ചെയ്തത്. ഒരു മിനിട്ടേ " അവൾ പറഞ്ഞു..
"എവിടെ പോകുന്നു?" ഞാൻ ചോദിച്ചു..
"അല്ല മുറ്റത്തിറങ്ങി നോക്കട്ടെ കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോയെന്ന്? ?" ആ ചിരിയെന്റെ കാതിനെ കുളിരണിയിച്ചു. അവളുടെ സംസാരം എന്നിൽ സന്തോഷം ജനിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.
"ഓഹ് ആക്കിയതാണല്ലേ.. പാവമല്ലേ, നമ്മുടെ സമീറയല്ലേ ഒന്ന് പെരുന്നാളാശംസ പറയാമെന്നു കരുതിയപ്പോൾ.. നീ എന്നെ വാരുകയാ "
"ഹേയ് ചുമ്മാ പറഞ്ഞതല്ലേ, പക്ഷേ ശരിക്കും ഞാൻ ഞെട്ടിയിരിക്കുകയാ, ആ എക്സൈറ്റ്മെന്റ്റ് ഒന്ന് മാറിക്കോട്ടെ?" അവൾ ശ്വാസം വലിച്ചു വിട്ടു.. "ആ പറ മോനെ എന്താണ് പരിപാടി?"
"എന്ത് പരിപാടി രാവിലെ ഫ്ലാറ്റിലെ പണിയൊക്കെ ഒതുക്കി, ചുമ്മാ ഇരുന്നപ്പോൾ നിന്നെ ഓർമ്മ വന്നു, അപ്പോൾ വിളിക്കാമെന്ന് കരുതി " ഓർമ്മ
💬 Comments
View all comments