0%

Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]

Author : Dr.Wanderlust Read All Parts 4.9K

"ഡാ നീ വരണ്ട ഞാൻ അജയ്നെയും കൂട്ടി പോയിട്ട് വരാം, നിന്നോട് പറഞ്ഞെന്നേയുള്ളൂ ".

എന്നിട്ടു എന്റെ നേരെ തിരിഞ്ഞു " നിനക്ക് വരാൻ കുഴപ്പമൊന്നുമില്ലല്ലോ? ".

"എന്ത് കുഴപ്പം അജയ് വന്നോളും ":ആ ഉത്തരവാദിത്തം തലയിൽ നിന്നൊഴിഞ്ഞ സന്തോഷത്തിൽ ഇക്ക അക്കച്ചിയുടെ ഡിമാൻഡിനെ പിന്താങ്ങി.

ഞാൻ അത്രയും സമയം സമയ്യയുടെ കൂടെ ചിലവഴിക്കാമല്ലോ എന്നോർത്ത് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി സമ്മതമറിയിച്ചു.

ഞാൻ വണ്ടി ഗേറ്റിനുള്ളിലേക്ക് എടുത്തു കൊണ്ട് വന്നു, സമയ്യയ്ക്ക് കേറാൻ വേണ്ടി പോർച്ചിന് സമീപം ഒതുക്കി നിർത്തി. കിളവൻ ടീംസിൽ കുറച്ചു പേര് ഇപ്പോഴും അവിടെയുണ്ട്.

സമയ്യ ഇറങ്ങി കാറിൽ കേറാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് അവളുടെ ഉമ്മ വിളിച്ചു.

"എന്താ മമ്മി?"

"മോളെ നീ പോന്ന വഴിക്ക് കരീമിക്കയേയും, സൈനുത്തയെയും ഒന്ന് അങ്കമാലി വിട്ടേക്ക് "

മൂഞ്ചി... അവളുടെ കൈയും പിടിച്ചു വണ്ടിയോടിക്കാമെന്നു വിചാരിച്ചതാ അത് പോയിക്കിട്ടി. ആ കിളവനാണെങ്കിൽ വന്നു മുന്നിലും കേറി, ഞാൻ റീയർവ്യൂ മിററിലോടെ സമയ്യയെ നോക്കി അവൾക്കും നിരാശയുണ്ട്.

ഞാൻ വണ്ടിയെടുത്തു, മുന്നിലിരിക്കുന്നയാൾ എന്തൊക്കെയോ ചോദിക്കുന്നുണ്ട്, ഞാൻ അതിനൊക്കെ മൂളുകയും, ഗ്ലാസ്സിലൂടെ സമയ്യയെ നോക്കുകയും ചെയ്യുന്നുണ്ട്.

അങ്ങനെ അവരെ അങ്കമാലി ഇറക്കി വണ്ടി നേരെ സമയ്യയുടെ വീട്ടിലേക്ക് വിട്ടു. ടൗണിൽ നിന്നും 5 മിനിറ്റ് ഓട്ടമേയുളൂ വീട്ടിലേക്ക്..

വീടെത്തിയപ്പോൾ സമയ്യ ഇറങ്ങി ഗേറ്റ് തുറന്നു, ഞാൻ വണ്ടി അകത്തേക്ക് കയറ്റി പോർച്ചിൽ നിർത്തി. വണ്ടി കേറിയതും സമയ്യ ഗേറ്റ് അടച്ചു കേറി വന്നു..

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും, അവൾ താക്കോലിട്ട് വീടിന്റെ വാതിൽ തുറന്നിരുന്നു.വാതിൽ തുറന്നു

💬 Comments

View all comments