0%

Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]

Author : Dr.Wanderlust Read All Parts 4.9K

കസേരയിൽ ഇക്കയുടെ ഡാഡി ഇരിപ്പുണ്ട്.

എന്നോട് ഉള്ളിലേക്ക് വരാൻ പറഞ്ഞിട്ട് അക്കച്ചി ഇറങ്ങി ഉള്ളിലേക്ക് പോയി.

ശബ്ദം കേട്ട് മമ്മി ഇറങ്ങി വന്നു. എന്നെ കണ്ടപ്പോൾ ചിരിച്ചോണ്ട് കുറച്ചു നേരം സംസാരിച്ചു, ദാ വരുന്നു എന്ന് പറഞ്ഞു അകത്തേക്ക് പോയി. എന്തെങ്കിലും കുടിക്കാൻ എടുക്കാൻ പോയതാണ്, അവരങ്ങനെയാണ്. അക്കച്ചിയെ പോലെയാണ് ആൾക്കാരോട് വളരെ സ്നേഹത്തിൽ പെരുമാറും, പക്ഷേ ആരെയും വിശ്വസിക്കുകയും, അടുപ്പിക്കുകയും ചെയ്യില്ല.

കാരണവർ ചിരിച്ചു കൊണ്ട് ഇരിക്കുന്നു. ഞാൻ അങ്ങോട്ട് ചെന്നു. കുറച്ചു നേരം പുള്ളിയോട് സംസാരിച്ചു. കടയുടെ മൊത്തം കാര്യവും നോക്കുന്നത് ഞാനായതു കൊണ്ടും, അത് ഭംഗിയായി കൊണ്ടു പോകുന്നത് കൊണ്ടും മൂപ്പർക്ക് എന്നോട് ഒരു ഇഷ്ടമുണ്ട്. പിന്നെ പുള്ളിയെ കാണുമ്പോൾ ഞാൻ അങ്ങോട്ട്‌ ചെന്ന് സംസാരിക്കും, അതൊക്കെയാണ് ആ ഇഷ്ടത്തിന് പിന്നിലെ കാരണങ്ങൾ.

"അജു .. വാ.. ഇനി വല്ലതും കുടിച്ചിട്ട് വർത്തമാനം പറയാം " മമ്മി ആണ്. ഞാൻ എഴുന്നേറ്റു.

"ഡാഡി വരുന്നില്ലേ?" ഞാൻ പുള്ളിയെ കൂടി വിളിച്ചു.

"വേണ്ട, മോൻ പോയി കുടിച്ചിട്ട് വാ "

"ശരി "

ഞാൻ ഉള്ളിലേക്ക് കയറി. അക്കച്ചിയുടെ കുട്ടികൾ അവിടെയുണ്ട്. മൂത്തവൾ ഫോണിൽ തോണ്ടുന്നു. ആളിത്തിരി ക്രീയേറ്റിവിറ്റിയൊക്കെയുള്ള കൂട്ടത്തിലാണ്. ഇളയത് എന്തോ എടുക്കാനായി ഓടിപ്പോകുന്നു. അതങ്ങനെയാണ് ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല.

"ഫുൾ ടൈം ഫോണിലാണോ? ഐഷു"

അവളുടെ തലയ്ക്കിട്ട് കൊട്ടിയിട്ട് ഞാൻ അവളുടെ അടുത്തിരുന്നു..

"അതേ, മോനെ പറഞ്ഞാൽ കേൾക്കില്ല, ഇത് കൈയിൽ കിട്ടിയാൽ പിന്നെ അവൾക്കു കഴിക്കാനും, കുടിക്കാനുമൊന്നും വേണ്ട. ഡീ അതോന്നു മാറ്റി വയ്ക്ക് " മമ്മിയാണ്.

ഐഷു ഈർഷ്യ

💬 Comments

View all comments