Chapter Title : ജീവിതം നദി പോലെ…2 [Dr.wanderlust]
അപ്പോൾ പിന്നെ, ?നേരെ ഫ്രിഡ്ജ് തുറന്നു ഒരു ബിയറെടുത്തു, അതുമായി ടിവി യുടെ മുൻപിൽ ഇരുന്നു.
കുറച്ചു നേരം ന്യൂസ് കണ്ടു, പിന്നെ മടുത്തപ്പോൾ ഓഫാക്കി. അപ്പോഴാണ് ഫോണിന്റെ കാര്യം ഓർത്തത്. നേരെ കവർ തുറന്നു.
വൗ ഐഫോൺ ഇലവൻ.. പൊളിച്ചല്ലോ മോനെ.
സമയ്യ നീ മുത്താണ്. മനസ്സ് കൊണ്ട് അവൾക്കൊരായിരം ഉമ്മകൾ കൊടുത്തു ഞാൻ.
ഞാൻ സിം കാർഡ് എടുത്ത് ഫോണിലേക്കിട്ട് ഓണാക്കി. വൈഫൈ കണക്ട് ചെയ്തു ഡിവൈസ് ആക്ടിവേറ്റക്കി. ആപ്പിൾ ഐഡി കൂടി ക്രീയേറ്റ് ആക്കി. ഫോൺ മാറ്റി വച്ചു.
ഇതെന്തായാലും ഷോപ്പിലേക്ക് പോകുമ്പോൾ കൊണ്ടു പോകുന്നില്ല. ഇവിടെ വച്ചാൽ മതി.
ഫോൺ എടുത്തു ടീപോയുടെ മുകളിലെ സെൽഫോൺ ഹോൾഡറിൽ വച്ചു, ബോക്സ് എടുത്തു ഡ്രോയിലും നിക്ഷേപിച്ചു.
അപ്പോഴേക്കും ബിയർ ഫിനിഷായി. ഫോൺ എടുത്തു അച്ചുവിനെ വിളിച്ചു, കിട്ടുന്നില്ല. അപ്പോളവൻ തിരിച്ചെത്തിയിട്ടില്ല.
നേരെ അക്കച്ചി തന്നു വിട്ട ഫുഡ് തുറന്നു. കാസറോൾ ആണ്, വേറൊരു പാത്രം കൂടിയുണ്ട് . തുറന്നപ്പോൾ നല്ല ചൂട് ചിക്കൻ കറിയും, അരിപ്പത്തിരിയും.. വേറൊരു പാത്രത്തിൽ തേങ്ങാപ്പാലും...
ഓഹ് സമയ്യ നീ പിന്നെയും പിന്നെയും ഞെട്ടിക്കുവാണല്ലോ, ഇതിനുള്ള സമ്മാനം അടുത്ത തവണ കാണുമ്പോൾ എന്തായാലും തരുന്നുണ്ട്.
ഫുഡ് ഫിനിഷ് ചെയ്തു, നല്ല ക്ഷീണമുണ്ട്. ഇന്ന് നന്നായി പണിയെടുത്തതാണ്. ശരിക്കൊന്നു ഉറങ്ങണം.കൺപോളകൾക്ക് കനം വന്നു തുടങ്ങി.
ലൈറ്റ് ഓഫ് ചെയ്തു, റൂമിലേക്ക് കയറി. ബെഡിലേക്ക് കിടന്നതും, ഫോൺ റിങ് ചെയ്തു. അച്ചുവായിരിക്കും എന്ന് കരുതി ഫോണെടുത്ത ഞാൻ ഡിസ്പ്ലേയിലെ പേര് കണ്ടു ചാടിയെഴുന്നേറ്റു.
"സമീറ കോളിങ് "....
💬 Comments
View all comments