Chapter Title : ജീവിതം നദി പോലെ…3 [Dr.wanderlust]
, അവയ്ക്കിടയിൽ ഒരു ആർദ്രമായ വികാരം കടന്നുപോകുന്നു. " നീ വാക്കുകൾ കൊണ്ടെന്നെ നിശബ്ദയാക്കി."
ഞാൻ ചിരിച്ചു, എന്റെ ഹൃദയമിടിപ്പുയർന്നു . "നിനക്ക് ഞാൻ എത്രത്തോളം പ്രിയപ്പെട്ടതാണെന്നു അറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു . നിന്നോടൊപ്പമുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണ്."
ഞാൻ അവളുടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു ഒപ്പം ഒന്ന് കൂടി മുന്നോട്ട് വന്നു.
ഞാൻ മുന്നോട്ടു വരുന്നതനുസരിച്ചു സമീറ പിന്നോട്ട് പോയി, അവസാനം കബോഡിൽ തട്ടി നിന്നു..
ആ മുഖത്തെ പുഞ്ചിരി മാഞ്ഞു, ആ ചുണ്ടുകൾ വിറക്കുന്നുണ്ട്, കൈകൾ പിന്നിലെ ഭിത്തിയോട് ചേർന്നു വരുന്നു, ആ ദേഹം മുഴുവൻ കുളിരു കൊണ്ടത് പോലെ, അവളുടെ മേൽ ചുണ്ടിൽ വിയർപ്പു കണങ്ങൾ പൊടിയുന്നു, ചെവിയുടെ വശങ്ങളിലൂടെ വിയർപ്പുച്ചാലുകൾ ഒഴുകിയിറങ്ങുന്നു. ആ കണ്ണുകൾ കരയിൽ പിടിചിട്ട മീനിനെ പോലെ പിടയുന്നു..
ഞാൻ എന്റെ മുഖം അവളിലേക്ക് ചേർത്തു, ആ മിഴികൾ കൂമ്പിയടഞ്ഞു, ഞാൻ ചുണ്ടുകൾ ആ കാതോരം കൊണ്ട് പോയി,
" എന്നാൽ മോള് ചെല്ല്, എനിക്കിവിടെ കുറച്ചു പണിയുണ്ട് "
സമീറ പിടച്ചു കൊണ്ട് കണ്ണുകൾ തുറന്നു, ആ മിഴികളിൽ ദേഷ്യവും, നിരാശയുമുണ്ട്. മുഖത്തെ ചമ്മൽ മറക്കാൻ പാടുപെടുന്ന സമീറയെ കണ്ടു എനിക്ക് ചിരിയടക്കാതിരിക്കാൻ കഴിഞ്ഞില്ല.
ചിരിക്കുന്ന എന്റെ മുഖത്തു നോക്കി അവൾ കൊഞ്ഞനം കുത്തി, ആ കൈകളിലെ നഖങ്ങൾ എന്റെ കൈവണ്ണയിലമർത്തി ആ ചുണ്ടുകൾ പറഞ്ഞു " ദുഷ്ടൻ ". പടിയിറങ്ങി പോകവേ അവളൊന്നു തിരിഞ്ഞു നോക്കി ആ മിഴികളിൽ ഒരു തിളക്കമുണ്ടായിരുന്നു, ചുണ്ടുകളിൽ പുഞ്ചിരിയും.
ഈ ബന്ധം ലൈംഗിക താൽപ്പര്യങ്ങൾക്കപ്പുറം ആഴമേറിയതാണ്, ഞങ്ങളുടെ പറയാത്ത വികാരങ്ങൾ
💬 Comments
View all comments