Chapter Title : ജീവിതം സാക്ഷി 2 [കട്ടകലിപ്പൻ]
ചേട്ടൻ പറഞ്ഞാരുന്നു, പൈസ ഗീത ചേച്ചിയുടെ കയ്യിൽ ഏൽപിച്ചേക്കാമെന്നാ പറഞ്ഞത്, അല്ലേലും എനിക്ക് ചേച്ചിയെ കണ്ടട്ടു ഒരു കാര്യമുണ്ട് , മകന്റെ ലീലാവിലാസങ്ങൾ കുറച്ചു പറയാറുണ്ടല്ലോ.!"
എന്റെ നീരസം അവനു മനസിലായെന്നവണ്ണം അവൻ എന്നെ ഭീഷണിപ്പെടുത്തി
ഞാനാകെ വിയർത്തു കേറിവന്ന ദേഷ്യമെല്ലാം ഒറ്റയടിക്ക് പേടിയ്ക്കു വഴിമാറി
"എന്റെ പൊന്നു രതീഷണ്ണ ചതിക്കല്ല് , അണ്ണൻ പറയില്ലാന്ന് പറഞ്ഞതല്ലേ.."" അയാളൊരു വികൃതമായ ചിരിച്ചിരിച്ചു
"ആ നമുക്ക് ആലോചിക്കാം, നീയിപ്പോ എന്തായാലും കൂടെ വാടാ.."
ഞാൻ മിണ്ടാതെ അയാളുടെ കൂടെപോയി ഒന്ന് ഇടിച്ചിടാമെന്ന് വെച്ചാൽ നടക്കില്ല, എന്നെ കാലും നാലിരട്ടി ആരോഗ്യമുണ്ടാവും പരട്ടയ്ക്കു, എന്റെ ദുർവിധിയോർത്തു ഞാൻ അവന്റെ പുറകെ നടന്നു
ഞങ്ങൾ പത്തു മിനിറ്റുകൊണ്ട് എന്റെ വീട്ടിലെത്തി, മുന്നിലെ സ്കൂട്ടർ അവിടുണ്ട്, അച്ഛൻ രാവിലെ സത്യമാമ്മന്റെ കൂടെയാണ് ട്രെയിൻ പിടിക്കാൻ പോയിട്ടുണ്ടാവുക, ഞാൻ വീടിന്റെ ഗേറ്റ് തള്ളിത്തുറന്നു അകത്തു കയറി, മുന്നിലെ വാതിൽ തുറന്നിട്ടിരിക്കാണ്, സമയം രാവിലെ എട്ടരയോട് അടുത്തിരുന്നു
ഞാൻ ഈ വധൂരിയെ വേഗം തന്നെ പറഞ്ഞുവിടാനായി അമ്മയെ വിളിച്ചു,
"അമ്മേ അമ്മേ, എവിടാ"
അകത്തുനിന്നുയാതൊരു പ്രതികരണവുമില്ല, പെട്ടെന്ന് പുറകിലുള്ള കിണറിന്റെ ഭാഗത്തുനിന്ന് 'അമ്മ വിളികേട്ടു
"ഞാൻ ഇവിടുണ്ടടാ, ഇവിടെ അലക്കുവാന്, നീ ഇങ്ങോട്ടു വാ.!"
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ രതീഷേട്ടനെ നോക്കി,
"എന്നാ വേഗം വാടാ എനിയ്ക്കു ഇതുകഴിഞ്ഞു നൂറുകൂട്ടം പണിയുള്ളതാ " അയാൾ തിടുക്കം കൂട്ടി ഞാൻ അയാളേം കൂട്ടി ഞങ്ങടെ വീടിന്റെ പടിഞ്ഞാറേ ഭാഗത്തുള്ള കിണറിന്റെ സൈഡിലേക്ക് നടന്നു, ഞങ്ങടെ പറമ്പു ഏകദേശം മൂന്നു ഏക്കറോളം വരും, അച്ഛന് അമ്മവഴി കിട്ടിയ സ്വത്താണ്
💬 Comments
View all comments