0%

Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 2.8K

ഓക്കേ .. ഞാനാണ് ശ്രദ്ധിക്കാത്തത് ..സോറി മാം "' അയാൾ പുഞ്ചിരിച്ചു .

അനിതയുടെ കണ്ണുകളിലേക്ക് അയാൾ നോക്കി . അനിത അയാളെ നോക്കിയിട്ട് മുഖം തിരിച്ചു .

"' എക്സ്ക്യൂസ്‌ മീ ..എവിടെയോ കണ്ട പോലെ ... പേരെന്താ "'

"'വാടീ "' അനിത ജെസ്സിയുടെ കൈ പിടിച്ചു മുന്നിലേക്ക് നടന്നു .

"' നീയെന്താ ഒരു മാനേഴ്സ് ഇല്ലാതെ .."'

"" അയാൾ മനപൂർവ്വം ഇടിച്ചതാ ..എനിക്കറിയാം "'

"'' നിനക്കെങ്ങനെയറിയാം ..ഞാൻ നിന്നോട് സംസാരിച്ചിട്ട് തിരിഞ്ഞതാ ..അയാൾ വരുന്നത് കണ്ടില്ല "'

"" അതല്ല ...അയാൾ അവിടെ ലോബിയിൽ ഇരിപ്പുണ്ടായിരുന്നു ... അയാൾ നമ്മളെ പരിചയപ്പെടാൻ വേണ്ടി മനപ്പൂർവ്വം വന്നിടിച്ചതാ "'

"' അഹ് ..എന്തുമാകട്ടെ ..നീ വാ "'

റൂം നമ്പർ 39 ന്റെ മുന്നിൽ നിൽക്കുമ്പോൾ അനിതയുടെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു . എന്തിനായിരിക്കും അൻവർ തന്നെ കാണണം എന്ന് പറഞ്ഞത് . അറിയാം ... അവനു തന്നെ ഭയങ്കര കാര്യമാണെന്ന് . ലീവിന് വന്നപ്പോൾ ഇത്രയും ദൂരം തന്നെ കാണാനായി വരുമ്പോൾ അവൻ തന്നെ ? അത്രമാത്രം ഇഷ്ടപ്പെടുമോ ഒരാൾ ?''

"" അഹ് ..വാ ..കയറി വാ"' ജെസ്സി ബെൽ അമർത്തിയപ്പോൾ അൻവർ വന്നു വാതിൽ തുറന്നു അവരെ അകത്തേക്ക് ക്ഷണിച്ചു .

ജെസ്സിയോട് പറഞ്ഞെങ്കിലും അൻവറിന്റെ നോട്ടം മുഴുവൻ അനിതയിൽ ആയിരുന്നു .

"' അനിത സാർ വല്ലാതെ മാറി പോയി കേട്ടോ ..ഇരിക്ക് "' ചെയർ വലിച്ചിട്ടിട്ട് അതിലിരുന്നു കൊണ്ട് അൻവർ ബെഡിലേക്ക് കൈ ചൂണ്ടി

💬 Comments

View all comments