Chapter Title : ജീവിതം സാക്ഷി Back to Life [മന്ദന് രാജാ]
"'
"' എന്താടോ തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞില്ലേ ? ടൈം എട്ടാകുന്നല്ലോ '''
"' ഇല്ല മാഡം "'' ദീപു മനഃപൂർവ്വം കള്ളം പറഞ്ഞു ഏഴുമണി കഴിഞ്ഞു വരുന്ന ഓർഡറുകളുടെ പേയ്മെന്റ് അവൻ അടച്ചിട്ടാണ് വരുന്നത് . വീടിനടുത്തു വല്ല ഓർഡറും ഉണ്ടെങ്കിൽ ലിസ്റ് അത് ഡെലിവറി ചെയ്തിട്ട് വീട്ടിലേക്ക് പോകും . ഇവൾക്ക് എന്താണ് പ്രശ്നം ? ചിലരെ കണ്ടിട്ടുണ്ട് .. കൊഞ്ചലുകളും കുഴയലുകളും ചിലയിടത്ത് ചെല്ലുമ്പോൾ .. അതുപോലെയാണോ ഇവരും .കണ്ടിട്ട് പത്തു നാൽപ്പത്തിയഞ്ച് വയസ് തോന്നിക്കും ..ചിലപ്പോൾ അതിലും കൂടുതലുമാവാം ശെരിയായ പ്രായം . കണ്ടിട്ട് നല്ല കുടുംബത്തിലെ സ്ത്രീയെ പോലുണ്ട് .
"' ദീപു നുണപറയരുത് ... നീ പൈസ അടച്ചിട്ടല്ലേ വന്നത് ?''' അവർ പേര് വിളിച്ചപ്പോൾ ദീപു അമ്പരന്നു .
"" ഹഹഹ ..നീയവനെ പേടിപ്പിക്കുകയാണോ വസു .. ദീപു ..ഞാൻ ജയകാന്തൻ ..ഇതെന്റെ വൈഫ് വസുന്ധര .... ഞങ്ങൾ ഇന്നലെ തന്റെ ഫാമിലിയെ പരിചയപ്പെട്ടിരുന്നു .. പറഞ്ഞു കാണുമല്ലോ "'
"'ഓഹ് .. ഞാൻ ... ഞാനോർത്തു നിങ്ങൾക്കെങ്ങനെ എന്നെയറിയാമെന്ന് ..ഞാൻ ശെരിക്കും ഡ്യൂട്ടി കഴിഞ്ഞു നിങ്ങളെ ഹോട്ടലിൽ വന്നു കാണാൻ ഇരിക്കുവായിരുന്നു . ഇവിടെ ?'''
"' ഇതെന്റെ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റാണ് ..എന്തുകൊണ്ടും അൽപം ഏകാന്തതയും ശാന്തതയും ഒക്കെ ഇവിടെ കിട്ടുമെന്ന് തോന്നി .. ഒരു അരമണിക്കൂർ ആയതേയുള്ളൂ ഇങ്ങോട്ടു മാറിയിട്ട് .. ഉച്ചക്ക് ജെസ്സി വിളിക്കുമ്പോൾ ഇങ്ങോട്ടു മാറുന്നതിൽ ഒരു തീരുമാനം ആയിരുന്നില്ല . നിങ്ങളെ വിളിക്കാൻ ഇരിക്കുവായിരുന്നു "'
ജയകാന്തൻ
💬 Comments
View all comments