Chapter Title : ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ]
" ഇല്ല സഫിയ ...എന്താ ?"
" അതേയ് ....HO യില്‍ വിളിച്ചു സാന്ക്ഷന്‍ മേടിക്ക്...എന്നിട്ട് മേരിചേച്ചിയേ കൂട്ടി കൊണ്ട് പോ"
" അതെന്താ സഫിയ ..ഞാന്‍ പോയാല്‍ പോരെ ? ഇവിടെ ജലജ തന്നെയല്ലേ ഉള്ളൂ "
' അവിടെ ജലജ തന്നെ മതി ...പക്ഷെ ചേച്ചി ക്ലയന്റിനെ കാണാന്‍ പോകുമ്പോ ഒറ്റക്ക് പോകണ്ട "
അനിതക്ക് സഫിയ ഉദ്ദേശിച്ചത് മനസിലായി ...
അങ്ങനെ അനിത HO യില്‍ വിളിച്ചു അനുവാദം വാങ്ങി മേരിയേയും കൂട്ടി ഓട്ടോ പിടിച്ച് കുറ്റ്യാടി ടൌണില്‍ എത്തി അവള്‍ അയാളെ വിളിച്ചു ...അയാള് പറഞ്ഞതനുസരിച്ച് ഓട്ടോക്കാരനു അവള്‍ ഫോണ്‍ കൊടുത്തു ...ഡ്രൈവര്‍ക്ക് അയാള്‍ വഴി പറഞ്ഞു കൊടുത്തതനുസരിച്ചു അവളവിടെ എത്തി ... ഒരു ഇരുനില വീട് ... രണ്ടു മൂന്നു ബൈക്കും കാറും ഒക്കെ കിടപ്പുണ്ട് . അനിത കോളിംഗ് ബെല്‍ അടിച്ചു. ഒരു പയ്യന്‍ വന്നു വാതില്‍ തുറന്നു
" ഞാന്‍ ------------ ബാങ്കില്‍ നിന്നാണ് ...സഫിയ പറഞ്ഞതനുസരിച്ച് വന്നതാണ് ... കുറച്ച് മുന്‍പേ വിളിച്ചിരുന്നു "
" ഓ ... കയറി വാ ...ഇക്ക ഫോണ്‍ ചെയ്യുവാ " അനിതയും മേരിയും ഹാളിലക്ക് കയറി കസേരയില്‍ ഇരുന്നു
അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ അപ്പുറത്തെ മുറിയിൽ നിന്നിറങ്ങി വന്നു .
" ഹലോ ..ഞാന്‍ റാസി ...ഇക്ബാല്‍ റാസി ..കുവൈറ്റിലാണ് ...സഫിയ പറഞ്ഞു കാണുമല്ലോ അല്ലെ "
" ഹം ..പറഞ്ഞിരുന്നു "
" അപ്പൊ നേരെയങ്ങ് പറയാം .... ഞാന്‍ ഒരഞ്ച് ലക്ഷം ഡെപ്പോസിറ്റ്
💬 Comments
View all comments